മധുവിധു മായും മുമ്പ് മരണമെത്തി: എലിവിഷം ഉള്ളില്‍ചെന്ന് യുവതിയുടെ മരണം, ഭര്‍ത്താവ് അറസ്റ്റില്‍,

മധുവിധു മായും മുമ്പ് മരണമെത്തി: എലിവിഷം ഉള്ളില്‍ചെന്ന് യുവതിയുടെ മരണം, ഭര്‍ത്താവ് അറസ്റ്റില്‍,

പാലക്കാട്: ആലത്തൂരില്‍ എലിവിഷം ഉള്ളില്‍ചെന്ന് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഗാര്‍ഹിക പീഡന കുറ്റം ചുമത്തിയാണ് ഇരട്ടക്കുളം നെല്ലിയാംകുന്നം എടത്തില്‍ ഉന്നതി അബ്ദുല്‍ റഹ്മാനെ (29) അറസ്റ്റ് ചെയ്തത്.

അബ്ദുല്‍ റഹ്മാന്റെ ഭാര്യ പ്ലസ്ടു വിദ്യാര്‍ഥിനിയായ അസ്‌ന (20) ഈ മാസം 7ന് ആണ് മരിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 20ന് ആയിരുന്നു ഇവരുടെ വിവാഹം. മാര്‍ച്ച് 27ന് ആണ് ഭര്‍തൃഗൃഹത്തില്‍ വിഷം ഉള്ളില്‍ച്ചെന്ന് അവശനിലയില്‍ അസ്‌നയെ കണ്ടെത്തിയത്. തുടര്‍ന്ന് ആലത്തൂര്‍, എറണാകുളം എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില വഷളായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഈ മാസം 7ന് മരണം സംഭവിച്ചു.

സ്‌കൂളില്‍ പോകുന്നതിനു മുന്‍പ് വീട്ടുജോലി ചെയ്യിപ്പിക്കുന്നത് പഠിത്തത്തെ ബാധിക്കുന്നതില്‍ പെണ്‍കുട്ടിക്ക് മാനസിക ബുദ്ധിമുട്ടുണ്ടായിരുന്നു എന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഭര്‍തൃഗൃഹത്തില്‍ മാനസിക പ്രയാസങ്ങള്‍ ഉണ്ടായിരുന്നതായി കാണിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.

അസ്‌നയുടെ മരണമൊഴി പ്രകാരം ആദ്യം അസ്വഭാവിക മരണത്തിനാണ് കേസെടുത്തത്. മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് ആലത്തൂര്‍ ഡിവൈഎസ്പി എ ജെ ജോണ്‍സന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവ് അബ്ദുല്‍ റഹ്മാനെ അറസ്റ്റ് ചെയതത്. ആലത്തൂര്‍ കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !