വികസിത പാല ഉയരേണം: ജോസ് കെ മാണിയുടെ വിജയം പ്രഖ്യാപിച്ച് പാലായിൽ എൽഡിഎഫ് കൊട്ടിക്കലാശം.,,

പാലാ: പാലാപട്ടണത്തെ അക്ഷരത്തിൽ മനുഷ്യ മഹാസാഗരമാക്കി മാറ്റിയ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ കൊട്ടിക്കലാശമാണ് എൽഡിഎഫ് കാഴ്ചവച്ചത്.

സയൻസ് സിറ്റി ,ട്രിപ്പിൾ ഐടി ,ഇൻഫോസിറ്റി, ജോസ് കെ മാണി എന്ന ഗാനം ഈണത്തിൽ ആലപിച്ചു കൊണ്ടാണ് ആയിരക്കണക്കിന് ചെറുപ്പക്കാരും വിദ്യാർത്ഥികളും കൊട്ടിക്കലാശത്തിൽ അണിനിരന്നത്.വികസിത പാല ഉയരേണം എന്ന ഈരടികളോടെ വനിതാ പ്രവർത്തകരും കൊട്ടിക്കലാശത്തിൽ ആവേശം വാരിവിതറി.ഉച്ചയ്ക്ക് രണ്ടു മണി മുതൽ പാലാ കുരിശുപള്ളി കവലക്കും മുൻസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സിന് ഇടയിലുള്ള സ്ഥലത്തേക്ക് എൽഡിഎഫ് പ്രവർത്തകർ പ്രവഹിച്ചു തുടങ്ങിയിരുന്നു.
നിയോജകമണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രചാരണം നടത്തിക്കൊണ്ടിരുന്ന അനൗൺസ്മെൻറ് വണ്ടികളും ഡിജെ വാഹനവും ഈ ഭാഗത്തേക്ക് ഉച്ചമുതൽ എത്തിത്തുടങ്ങി.നാലുമണിയോടുകൂടി പാലാ നഗര ഹൃദയം എൽഡിഎഫ് പ്രവർത്തകർ കയ്യടക്കി.അഞ്ചുമണിക്ക് സ്ഥാനാർത്ഥി ജോസ് കെ മാണി എത്തിയതോടെ ആവേശം വാനോളം ഉയർന്നു.

തുറന്ന വാഹനത്തിൽ മുന്നോട്ടു നീങ്ങിയ ജോസ് കെ മാണിയെ പ്രവർത്തകർ നിർബന്ധിച്ചു ഡിജെ വാഹനത്തിന് മുകളിലേക്ക് കയറി.പാട്ടിനൊപ്പം ചുവടുവെച്ച പ്രവർത്തകരിൽ ആവേശം നിറച്ച് ജോസ് കെ മാണിയും ചുവടുവച്ചപ്പോൾ പ്രവർത്തകരുടെ ആവേശമാണ് അണപൊട്ടിയത് 

തുടർന്ന് പ്രത്യേകം സജ്ജീകരിച്ച വേദിയിലേക്ക് സ്ഥാനാർത്ഥിയെത്തി.ഏഴുവർഷം നഷ്ടപ്പെട്ട പാലായെ  വീണ്ടും കേരളത്തിലെ വികസന മാതൃകയാക്കി മടക്കി കൊണ്ടുവരിക എന്നതാണ് പ്രധാന ഉത്തരവാദിത്വം എന്ന് ജോസ് കെ മാണി.തെരഞ്ഞെടുപ്പ് പ്രചാരണമേളയിൽ ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ സമയബന്ധിതമായി നടപ്പാക്കാൻ പ്രതിജ്ഞാബദ്ധനാണ് താൻ.ഈ തെരഞ്ഞെടുപ്പിൽ പാലാ എൽഡിഎഫ് തിരിച്ചുപിടിക്കുക തന്നെ ചെയ്യുമെന്നും ജോസ് കെ മാണി പറഞ്ഞു.

കരൂരിലും എലിക്കുളത്തും വാഹന ഘോഷയാത്രയോടെ എൽ.ഡി.എഫ് പ്രചാരണ സമാപന യോഗങ്ങൾ നടന്നു.

യോഗത്തിൽ ലാലിച്ചൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു.എൽഡിഎഫ് നേതാക്കളായ ലാലിച്ചൻ ജോർജ്,പ്രൊഫ. ലോപ്പസ് മാത്യു, സജേഷ് ശശി, ബാബു കെ.ജോർജ്, ടോബിൻ കെ.അലക്സ്, , പി.കെ.ഷാജകുമാർ, അഡ്വ വി ടി തോമസ്,ജോസ് ടോം, ബെന്നി മൈലാടൂർ,ഔസേപ്പച്ചൻ തകിടിയേൽ ,ഷാജി കടമല,പ്രശാന്ത് നന്ദകുമാർ എന്നിവർ നേതൃത്വം നൽകി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !