മഞ്ചേരി: സനാതന ധർമ്മത്തിലെ അതിവിശിഷ്ടവും അപൂർവ്വവുമായ 'അയുത ചണ്ഡിക മഹായാഗം' മഞ്ചേരി മുള്ളമ്പാറയിൽ ആരംഭിച്ചു.
കഴിഞ്ഞ ദിവസം രാവിലെ നടന്ന അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിന് സൂര്യകാലടി തന്ത്രി സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാട് കാർമികത്വം വഹിച്ചു. തുടർന്ന് യോഗിനി ശ്രീ ജയാംബ വിദ്യാംബ സരസ്വതി, യാഗ കർമ്മങ്ങൾ ചെയ്യുന്നവരെ ആചാര്യവരണം നടത്തി. കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന അദ്ധ്യക്ഷൻ മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരിപ്പാട് മഹാശ്രീചക്ര പൂജയ്ക്ക് കാർമ്മികത്വം വഹിച്ചു.ആചാര്യൻമാരുടെയും, വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ നടന്ന യാഗശാലയിൽ പ്രതിഷ്ഠിക്കാനുള്ള ശ്രീ ദേവീമാഹാത്മ്യം ഗ്രന്ഥവും കൊടിക്കൂറയും വഹിച്ചുള്ള ഘോഷയാത്ര മഞ്ചേരി ഗവ: ബോയ്സ് ഹൈസ്ക്കൂൾ ഗ്രൗണ്ട് പരിസരത്ത് നിന്നും ആരംഭിച്ച് യാഗശാലയിൽ സമാപിച്ചു.
കൊല്ലൂർ മൂകാംബിക ക്ഷേത്രം തന്ത്രി കോവിന്ദ അഡിക യാഗത്തിൻ്റെ കൊടിയേറ്റം നടത്തി. തുടർന്ന് യാഗശാലയിൽ ദീപ പ്രോജ്ജ്വലനം യോഗിനി ശ്രീ ജയാംബ വിദ്യാംബ സരസ്വതി നിർവ്വഹിച്ചു.
തുടർന്ന് നടന്ന യാഗസമാരംഭ സഭയിൽ മഹായാഗ നിർവാഹക സമിതി അധ്യക്ഷൻ മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി മഹാരാജ് അധ്യക്ഷത വഹിച്ചു. നടുവിൽ മഠം അച്യുതഭാരതി മൂപ്പിൽ സ്വാമിയാർ, യോഗിനി ശ്രീ ജയാംബ വിദ്യാംബ സരസ്വതി, കൊല്ലൂർ മൂകാംബിക ക്ഷേത്രം മുഖ്യ പുരോഹിതൻ കോവിന്ദ അഡിക, കൊടുങ്ങല്ലൂർ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രം മുഖ്യ പുരോഹിതൻ അഡ്വ. ത്രിവിക്രമൻ അഡിക, ഗുരുവായൂർ ഷിർദ്ദിസായി മന്ദിർ മഠാധിപതി ഹരി നാരായണസ്വാമി എന്നിവർ അനുഗ്രഹ ഭാഷണം നിർവഹിച്ചു. മുഖ്യ സംയോജകൻ എം ശ്രീധരൻ നമ്പൂതിരി ആമുഖഭാഷണം നടത്തി. മഞ്ചേരി അമൃതാനന്ദമയി മഠം മഹാധിപതി സ്വാമിനി വരദാമൃത പ്രാണ, യാഗസമിതി കാര്യാദ്ധ്യക്ഷൻ തന്ത്രി ഡോ.മൊടപ്പിലാപ്പള്ളി പരമേശ്വരൻ നമ്പൂതിരിപ്പാട് എന്നിവർ സംസാരിച്ചു. തുടർന്ന് വഴവൂർ നാട്യ കലൈമണി സുചിത്ര വിശ്വേശ്വരന്റെ നേതൃത്വത്തിൽ ചതുഷഷ്ടി ഉപചാര നൃത്താവിഷ്കാരം നടന്നു.ഇന്ന് (6.4.26) രാവിലെ അഞ്ചുമണിക്ക് ശബരിമല തന്ത്രി കണ്oരര് മഹേഷ് മോഹനരുടെ നേതൃത്വത്തിൽ മഹാഗണപതി ഹോമവും 9 30ന് ദേവീമാഹാത്മ്യ സമൂഹ പാരായണവും നടക്കും. 12 മണിക്ക് ശങ്കരമഠം സന്യാസി പരമ്പരയുടെ അനുഗ്രഹ ഭാഷണം നടക്കും. വൈകീട്ട് 3ന് ദേവീമാഹാത്മ്യ സമ്പൂർണ പാരായണവും 6.30ന് സാംസ്കാരിക സദസും നടക്കും.സാംസ്കാരിക സദസ്സ് ആർഎസ്എസ്. സംസ്ഥാന കാര്യവാഹ് പി.എൻ.ഈശ്വരൻ ഉദ്ഘാടനം ചെയ്യും. സംബോധ് ഫൗണ്ടേഷൻ ആചാര്യൻ ഹരിഹരാനന്ദ സ്വാമികൾ, ഒ.എസ്.സതീഷ് എന്നിവർ സംസാരിക്കും. രാത്രി എട്ടുമണിക്ക് അനിൽകുമാർ കല്ലേക്കുളങ്ങരയുടെ നേതൃത്വത്തിൽ സംഗീതസന്ധ്യ നടക്കും.നാളെ (ചൊവ്വാഴ്ച) രാവിലെ മഹാഗണപതി ഹോമത്തിന് ശേഷം ഏഴുമണിക്ക് മഹായാഗ കലശസ്ഥാപനവും തുടർന്ന് അയുത ചണ്ഡികാ ഹോമവും ആരംഭിക്കും. ചണ്ഡികാ ഹോമം നാളെ മുതൽ ( 7.4.26) 10-ാം തിയ്യതി വരെ എല്ലാ ദിവസവും രാവിലെ 7 മുതൽ ഉച്ചവരെയാണ് നടക്കുന്നത്.
കാളിപുരിയിൽ ഇന്ന് (തിങ്കൾ) മുതൽ 9 വരെ നടക്കുന്ന അഖണ്ഡ ലളിതാസഹസ്രനാമ ജപത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 9946789985 എന്ന നമ്പറിൽ ബന്ധപ്പെടണം.










.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.