മാപ്പർഹിക്കാത്ത കുറ്റം: 180 ഓളം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച പ്രതിയുടെ വീടിന് നേരെ ബുള്‍ഡോസര്‍ നടപടിയുമായി അധികൃതര്‍,

മാപ്പർഹിക്കാത്ത കുറ്റം: 180 ഓളം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച പ്രതിയുടെ വീടിന് നേരെ ബുള്‍ഡോസര്‍ നടപടിയുമായി അധികൃതര്‍,

മഹാരാഷ്ട്ര: 180 ഓളം പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകർത്തി ബ്ലാക്ക് മെയില്‍ ചെയ്യുകയും ചെയ്ത കേസിലെ മുഖ്യപ്രതി അയാസ് എന്ന തൻവീറിൻ്റെ വീടിന് നേരെ ബുള്‍ഡോസർ നടപടി.

അമരാവതി ജില്ലയിലെ പരത്വാഡ നഗരവാസിയായ ഇയാളുടെ വീടിൻ്റെ അനധികൃത ഭാഗങ്ങളാണ് നഗരസഭാ അധികൃതർ പൊളിച്ചുനീക്കിയത്. ലൈംഗികാതിക്രമം, അശ്ലീല വീഡിയോകള്‍ ചിത്രീകരിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് 19 കാരനായ അയാസിനെതിരെ ചുമത്തിയിരിക്കുന്നത്.

അചല്‍പൂർ മുനിസിപ്പല്‍ കൗണ്‍സിലില്‍ നിന്നുള്ള സംഘമാണ് നടപടിക്ക് നേതൃത്വം നല്‍കിയത്. വീടിന് പുറത്ത് ഒന്നാം നിലയിലേക്ക് പ്രവേശിക്കുന്നതിനായി നിർമ്മിച്ച ഇരുമ്പ് ഗോവണിയും മറ്റ് അനധികൃത നിർമ്മാണങ്ങളും ജെ സി ബി ഉപയോഗിച്ച്‌ നീക്കം ചെയ്തു.

കയ്യേറ്റം സംബന്ധിച്ച്‌ അയാസിൻ്റെ കുടുംബത്തിന് നേരത്തെ നോട്ടീസ് നല്‍കിയിരുന്നതായാണ് വിവരം. ബി ജെ പി എം എല്‍ എ പ്രവീണ്‍ തായഡെ നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കാൻ സ്ഥലത്തെത്തിയിരുന്നു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാൻ വൻ പോലീസ് സന്നാഹത്തെയും സ്ഥലത്ത് വിന്യസിച്ചിരുന്നു.

പ്രണയം നടിച്ച്‌ പെണ്‍കുട്ടികളെ വലയിലാക്കി മുംബൈയിലേക്കും പൂനെയിലേക്കും കൊണ്ടുപോയി പീഡിപ്പിക്കുകയും മുന്നൂറ്റമ്പതോളം അശ്ലീല വീഡിയോകള്‍ ചിത്രീകരിക്കുകയുമാണ് ഇയാള്‍ ചെയ്തിരുന്നത്. ഈ വീഡിയോകള്‍ ഉപയോഗിച്ച്‌ പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുകയും പെണ്‍വാണിഭത്തിന് നിർബന്ധിക്കുകയും ചെയ്തതായും പരാതിയുണ്ട്.

സോഷ്യല്‍ മീഡിയയില്‍ ഇയാളുടെ ചില ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ബി ജെ പി എം പി അനില്‍ ബോണ്ടെ നല്‍കിയ പരാതിയെത്തുടർന്നാണ് പോലീസ് നടപടി ഊർജിതമാക്കിയത്. വാട്ട്‌സ്‌ആപ്പ്, സ്നാപ്ചാറ്റ് ഗ്രൂപ്പുകള്‍ വഴിയാണ് ഇയാള്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ടിരുന്നതെന്ന് എം പി അറിയിച്ചു. 

പ്രതിക്ക് എ ഐ എം ഐ എം പാർട്ടിയുമായി ബന്ധമുണ്ടെന്ന ആരോപണം ഉയർന്നിരുന്നെങ്കിലും നിലവില്‍ പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് ജില്ലാ നേതൃത്വം വ്യക്തമാക്കി. മുൻപ് സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യാൻ ഇയാളെ ഏല്‍പ്പിച്ചിരുന്നുവെങ്കിലും തെരഞ്ഞെടുപ്പിന് ശേഷം പുറത്താക്കിയതായും പാർട്ടി അറിയിച്ചു. 

കേസുമായി ബന്ധപ്പെട്ട് ഉസർ ഖാൻ ഉള്‍പ്പെടെ മൂന്ന് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിയെ നിലവില്‍ ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !