വീട്ടിലേക്ക് അതിക്രമിച്ചു കടന്നു, അസുഖ ബാധിതയായി കിടപ്പിലായിരുന്ന സ്ത്രീയെ ക്രൂര ബലാത്സംഗത്തിനിരയാക്കി:, പ്രതിക്ക് 10 വര്‍ഷം തടവും പിഴയും,

കോഴിക്കോട്: അസുഖ ബാധിതയായി കിടപ്പിലായിരുന്ന സ്ത്രീയെ ബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് ശിക്ഷ വിധിച്ച്‌ കോടതി.

പത്ത് വര്‍ഷം കഠിന തടവും 75,000 രൂപ പിഴയും ആണ് പ്രതിക്ക് കോടതി വിധിച്ചത്. അവിടനല്ലൂര്‍, പൂനത്ത് സ്വദേശി മുഹമ്മദി(51)നെയാണ് കോടതി ശിക്ഷിച്ചത്. കോഴിക്കോട് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ. നൗഷാദലിയുടേതായിരുന്നു ശിക്ഷാവിധി .

2021ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാനസിക വൈകല്യമുള്ള അസുഖ ബാധിതയായി കിടപ്പിലായിരുന്ന സ്ത്രീയെ ആണ് പ്രതി ബലാത്സംഗം ചെയ്തത്. ഇവരുടെ വീട്ടിലേക്ക് അതിക്രമിച്ച്‌ കടന്നായിരുന്നു ക്രൂരത.

സംഭവം നടക്കുമ്പോള്‍ പരാതിക്കാരിയും അവരുടെ അനുജന്‍റെ മകളും മാത്രമേ ആ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. വീട്ടില്‍ അതിക്രമിച്ച്‌ കയറിയ പ്രതി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച ശേഷം പരാതിക്കാരി കിടന്നിരുന്ന റൂമില്‍ കയറി ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.

ഇയാളില്‍ നിന്നും രക്ഷപെട്ടോടിയ പെണ്‍കുട്ടി ജോലിക്ക് പോയ അച്ഛമ്മയോട് വിവരം പറഞ്ഞു. തുടർന്ന് അച്ഛമ്മ ആളുകളെ കൂട്ടി എത്തിയ ശേഷം അജീവിതയെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിക്ക് നേരെ നടത്തിയ അതിക്രമത്തിന് പ്രതിയെ നേരത്തെ പോക്‌സോ വകുപ്പ് ചുമത്തി ശിക്ഷിച്ചിരുന്നു. ബാലുശ്ശേരി പോ ലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എംകെ സുരേഷ് കുമാറാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ജെതിന്‍ ആണ് ഹാജരായത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !