കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവര്‍ത്തകരുടെ കാറിടിച്ച്‌ കായിക താരങ്ങളായ പെണ്‍കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം,

കൊല്ലം: കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവര്‍ത്തകരുടെ കാറിടിച്ച്‌ കായിക താരങ്ങളായ പെണ്‍കുട്ടികള്‍ക്ക് പരിക്ക്.ഹോക്കി താരങ്ങളായ പെണ്‍കുട്ടികള്‍ക്കാണ് പരിക്കേറ്റത്. ലിങ്ക് റോഡിലാണ് അപകടം.

ധനലക്ഷ്മി, ചിന്നു, ലക്ഷ്മി എന്നിവര്‍ക്കാണ് പരിക്കേറ്റത്.പരിക്കേറ്റ പെണ്‍കുട്ടികളെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഈ കുട്ടി വെന്റിലേറ്ററിലാണ്.
നാല് പേരാണ് കാറില്‍ ഉണ്ടായിരുന്നത്.അമിത വേഗതയില്‍ എത്തിയ കാര്‍ നിയന്ത്രണംവിട്ട് നടപ്പാതയിലേക്ക് ഇടിച്ചു കയറി.കൈവരി തകര്‍ന്ന് പെണ്‍കുട്ടികള്‍ കായലിലേക്ക് വീണു. സമീപത്തെ കടയില്‍ നിന്ന രണ്ട് യുവാക്കളാണ് പെണ്‍കുട്ടികളെ കരയ്‌ക്ക് എത്തിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !