കൊല്ലം: കടയ്ക്കലില്‍ സംഘം ചേര്‍ന്ന് യുവാവിനെ കുത്തിക്കൊന്നു. വയല സ്വദേശിയായ ശരത് കുമാര്‍ ആണ് കൊല്ലപ്പെട്ടത്. ഓട്ടോറിക്ഷയില്‍ എത്തിയ സംഘമാണ് യുവാവിനെ ആക്രമിച്ചത്.
കടയ്ക്കല്‍ അഞ്ചുമുക്കിന് സമീപത്തായിരുന്നു സംഭവം. വയല സ്വദേശിയായ ശരത് കുമാര്‍ ആണ് കൊല്ലപ്പെട്ടത്. ഓട്ടോറിക്ഷയില്‍ എത്തിയ സംഘം യുവാവിനെ ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ രണ്ട് പേര് കടയ്ക്കല്‍ പൊലീസിന്റെ കസ്റ്റഡിയിലായിട്ടുണ്ട് ബാറില്‍ വെച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. ശരത്തും പ്രതികളും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടായി. വീട്ടിലേക്ക് മടങ്ങിയ ശരത്തിനെ പ്രതികള്‍ പിന്തുടര്ന്നെത്തി ആക്രമിക്കുകയായിരുന്നു. അഞ്ചുമുക്കിലെ ഭാര്യ വീട്ടില്‍ ആയിരുന്നു ശരത്തിന്റെ താമസം.ബാറിൽ തർക്കം: കൊല്ലത്ത് യുവാവിനെ സംഘം ചേര്‍ന്ന് കുത്തിക്കൊന്നു, രണ്ട് പേര് കസ്റ്റഡിയിൽ
0
ഞായറാഴ്ച, ഏപ്രിൽ 05, 2026







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.