സാഹസിക രക്ഷപ്പെടുത്തൽ: കടന്നൽ കുത്തേറ്റ് അവശയായ സ്ത്രീക്ക് രക്ഷകനായി കെഎസ്ആർടിസി ഡ്രൈവർ,അഭിന പ്രവാഹം

കാസർകോട്: കടന്നൽ കുത്തേറ്റ സ്ത്രീക്ക് രക്ഷകനായി കെഎസ്ആർടിസി ഡ്രൈവർ.

വെള്ളിയാഴ്ച രാവിലെ ചെറുവത്തൂരിൽ നിന്നും കയ്യൂർ വഴി കാസർകോഡ് പോവുകയായിരുന്ന കാഞ്ഞങ്ങാട് ഡിപ്പോയിലെ കെഎസ്ആർടിസി ഡ്രൈവറായിരുന്ന നീലേശ്വരം കാണിച്ചിറയിലെ പി കെ രഞ്ജീവനാണ് രക്ഷകനായത്

കയ്യൂർ പാലത്തിന്റെ മുകളിൽ വച്ചാണ് കലം വിൽപനക്കാരിയെ കടന്നൽ ആക്രമിച്ചത്. കടന്നൽ കുത്തേറ്റ് അവശയായ സ്ത്രീ നിരവധി വാഹനങ്ങൾക്ക് സഹായത്തിനായി കൈ നീട്ടിയെങ്കിലും ആരും സഹായിക്കാത്ത സന്ദർഭത്തിലാണ് അവിടെ എത്തിയ കെ എസ്ആർടിസി ഡ്രൈവർ ഇടപെട്ടത്. ബസിൽ സീറ്റിനു വിരിക്കുന്ന ഷാൾ ഉപയോഗിച്ച് സ്ത്രീയെ പുതപ്പിച്ചു. കുറെ കുത്തുകൾ ഒഴിവാക്കി. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സ്ത്രീ അപകട നില തരണം ചെയ്തിട്ടുണ്ട്
രക്ഷാ പ്രവർത്തനത്തിനിടെ രഞ്ജീവനും കടന്നലിന്റെ കുത്തേറ്റിരുന്നു. എന്നാൽ അതൊന്നും വക വയ്ക്കാതെ യാത്രക്കാരെ നീലേശ്വരം ബസ് സ്റ്റാൻഡിൽ എത്തിച്ചു. ശേഷം ഹോസ്പിറ്റലിൽ ചികിത്സ തേടുകയും ചെയ്തു. സ്ത്രീയുടെ രക്ഷകനായ കെഎസ്ആർടി സി ഡ്രൈവറെ നീലേശ്വരം പൊലീസ് സ്റ്റേഷനിലെ എസ്ഐ മാരായ ജിഷ്ണു, രാജേഷ് കുമാർ എന്നിവർ ആശുപത്രിയിലെത്തി അഭിനന്ദിച്ചു.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !