കാറില്‍ രഹസ്യ അറ: വാഹന പരിശോധനയ്ക്കിടെ കണ്ടെത്തിയത് നോട്ടു കെട്ടുകള്‍, പിടിച്ചെടുത്തത് ലക്ഷക്കണക്കിന് രൂപ, അറസ്റ്റ്,

കാസര്‍കോട്: കാസർകോട് കുമ്പളയില്‍ രേഖകള്‍ ഇല്ലാതെ കൊണ്ടുപോവുകയായിരുന്ന 61.59 ലക്ഷം രൂപ പിടികൂടി.

കാസർകോട് തളങ്കര സ്വദേശി ഷെബീറിനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. വാഹന പരിശോധനയ്ക്കിടെയാണ് കാറില്‍ കടത്തുകയായിരുന്നു കുഴല്‍പ്പണം പിടികൂടിയത്. മാരുതി സ്വിഫ്റ്റ് കാറിന്‍റെ ഹാൻഡ്ബ്രേക്ക് ഭാഗത്ത് പ്രത്യേക അറ നിർമ്മിച്ച്‌ പണം ഒളിപ്പിച്ച നിലയിലായിരുന്നു. മംഗളൂരുവില്‍ നിന്ന് കാസർകോട് ഭാഗത്തേക്ക് വരുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. പൊലീസ് വാഹനം തടഞ്ഞ് പരിശോധന നടത്തുകയായിരുന്നു.
തുടര്‍ന്നാണ് കാറില്‍ നിന്ന് 500 രൂപയുടെ നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ പലയിടത്തും വാഹന പരിശോധനക്കിടെ രേഖകളില്ലാതെത പണം പിടിച്ചെടുത്തിട്ടുണ്ട്. മറ്റു ജില്ലകളിലും സമാനമായ രീതിയില്‍ വാഹനത്തില്‍ കടത്തുകയായിരുന്ന പണം കഴിഞ്ഞ ദിവസങ്ങളില്‍ പിടികൂടിയിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !