പയ്യന്നൂരില്‍ പുരുഷോത്തമന്റെ വീട് ആക്രമിച്ച കേസ്: 2 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂർ: പയ്യന്നൂരില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ച സിപിഎം പ്രവർത്തകൻ പുരുഷോത്തമന്റെ വീട് ആക്രമിച്ച കേസില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവർത്തകർ അറസ്റ്റില്‍.

ഡിവൈഎഫ്‌ഐ പയ്യന്നൂർ വെസ്റ്റ് മേഖല പ്രസിഡന്റ് സുധീഷ്, പയ്യന്നൂർ വെസ്റ്റ് മേഖല എക്സിക്യൂട്ടീവ് അംഗം അജയ് കൃഷ്ണ എന്നിവരെയാണ് പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. ആക്രമണങ്ങളില്‍ പാർട്ടിക്ക് പങ്കില്ല എന്ന് നേതൃത്വം അവകാശപ്പെടുന്നതിനിടെയാണ് രണ്ട് ഡിവൈഎഫ്‌ഐക്കാരുടെ അറസ്റ്റ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുള്ള അന്വേഷണത്തിലാണ് പോലീസിന്റെ നടപടി.
സംഭവത്തില്‍ കൂടുതല്‍ പേർക്ക് പങ്കുള്ളതായി സംശയമുണ്ട്. ഇക്കാര്യം അന്വേഷിക്കുന്നു എന്നാണ് പോലീസിന്റെ മറുപടി. തിരഞ്ഞെടുപ്പ് ദിവസം രാത്രിയിലാണ് പുരുഷോത്തമന്റെ വീടിന് നേരെ കല്ലെറിഞ്ഞ് ജനല്‍ ചില്ലുകള്‍ തകർക്കുകയും നിർത്തിയിട്ടിരുന്ന കാർ കത്തിക്കുകയും ചെയ്തത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !