ശബരി റെയില്‍ പാത ഭൂമി ഏറ്റെടുക്കല്‍: ഓഫീസുകളുടെ ചെലവ് കേരളം വഹിക്കണം, റവന്യു വകുപ്പിന് റെയില്‍വെയുടെ കത്ത്,

കൊച്ചി: അങ്കമാലി-എരുമേലി ശബരി റെയില്‍വേ പാതയ്ക്കായി ഭൂമി ഏറ്റെടുക്കാന്‍ ഓഫീസുകള്‍ സ്ഥാപിക്കുന്നതിനുള്ള ചെലവ് സംസ്ഥാനം വഹിക്കണമെന്ന് റെയില്‍വെ. ഇക്കാര്യം ആവശ്യപ്പെട്ട് ദക്ഷിണ റെയില്‍വേ ഗതാഗത വകുപ്പിന് കത്തയച്ചു.

അങ്കമാലി-എരുമേലി ശബരി റെയില്‍പ്പാത നിര്‍മാണത്തിന്റെ ഭൂമിയേറ്റെടുക്കലിനു കേരളം ഭരണാനുമതി നല്‍കുകയും, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ സ്ഥലം ഏറ്റെടുപ്പിന് അനുമതി നല്‍കിയും ഗതാഗതവകുപ്പ് ഉത്തരവ് ഇറക്കിയിരിരുന്നു. ഇതിന് പിന്നാലെയാണ് ഓഫീസ് സ്ഥാപിക്കാനുള്ള ചെലവ് സര്‍ക്കാര്‍ വിഹിതത്തില്‍ ഉള്‍പ്പെടുത്താന്‍ റെയില്‍വെ നിര്‍ദേശിച്ചിരിക്കുന്നത്

പദ്ധതിക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കല്‍ നടത്തുന്നതിന് എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളില്‍ മൂന്ന് പ്രത്യേക തഹസില്‍ദാര്‍ ഓഫീസുകള്‍ തുറക്കുന്നതിനുള്ള ചെലവ് ആര് വഹിക്കുമെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് റവന്യൂ വകുപ്പ് റെയില്‍വേയ്ക്ക് കത്തെഴുതിയിരുന്നു.

ഇതിന് നല്‍കി മറുപടിയായി ദക്ഷിണ റെയില്‍വേയുടെ നിര്‍മ്മാണ വകുപ്പിലെ ചീഫ് എഞ്ചിനീയര്‍ ഗതാഗത വകുപ്പിന് നല്‍കിയ കത്തിലാണ് നിലപാട് അറിയിച്ചിരിക്കുന്നതെന്ന് ശബരി റെയില്‍വേ സെന്‍ട്രല്‍ ആക്ഷന്‍ കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം ജിജോ ജെ പനച്ചിനിക്കല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !