മകളുടെ പിന്നാലെ അഛനും യാത്രയായി: കടുത്ത സാമ്പത്തിക ബാധ്യത, പെരുമ്പാവൂരില്‍ ഹോട്ടല്‍ ഉടമ ജീവനൊടുക്കി,

കൊച്ചി : പെരുമ്പാവൂരില്‍ ഹോട്ടല്‍ ഉടമ ജീവനൊടുക്കിയ നിലയില്‍. കാക്കനാട് കെകെആർ ബേക്സ് ആൻഡ് ജ്യൂസസ് എന്ന സ്ഥാപനം നടത്തിയിരുന്ന പെരുമ്പാവൂർ മുടക്കുഴ കണ്ണഞ്ചേരിമുകള്‍ കോടമ്പുറം കെ.കെ.രാജനെയാണ് (58) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

പാചകവാതക ക്ഷാമം മൂലം ഹോട്ടല്‍ അടച്ചിട്ടിരിക്കുകയായിരുന്നു. ഛായാഗ്രാഹക സഹായിയായിരുന്ന മകള്‍ കെ.ആർ.കൃഷ്ണ സിനിമാ ചിത്രീകരണത്തിനിടെ അസുഖം ബാധിച്ച്‌ മരിച്ച്‌ ഒരു വർഷത്തിനിടെയാണ് പിതാവും മരിച്ചത്. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണു സൂചനകള്‍. 2 സിനിമകളുടെ നിർമാണത്തില്‍ പങ്കാളിയും ഒരു ചിത്രത്തില്‍ അഭിനയിച്ചിട്ടുമുണ്ട്
രാജൻ.പെരുമ്പാവൂർ, കുറുപ്പംപടി, കോതമംഗലം എന്നിവിടങ്ങളില്‍ ഗിന്നസ് എന്ന പേരില്‍ പ്രശസ്തമായ ഫോട്ടോ സ്റ്റുഡിയോകള്‍ നടത്തിയിരുന്നു രാജന്റെ കുടുംബം. പെരുമ്പാവൂരിലേയും കുറുപ്പംപടിയിലേയും സ്റ്റുഡിയോകള്‍ പിന്നീട് നിർത്തി. അതിനു ശേഷമാണ് ഈ വർഷം ജനുവരിയില്‍ പുതിയ ബിസിനസ് എന്ന നിലയില്‍ കാക്കനാട് ഹോട്ടല്‍ ആരംഭിച്ചത്. എന്നാല്‍ പാചകവാതക പ്രതിസന്ധി മൂലം അടുത്തിടെയായി ഹോട്ടല്‍ അടച്ചിട്ടിരിക്കുകയായിരുന്നു.


ഇതിഹാസ, കാമുകി എന്നീ ചിത്രങ്ങളുടെ നിർമാണത്തില്‍ പങ്കാളിയായിരുന്നു രാജൻ. കാമുകി എന്ന സിനിമയില്‍ അഭിനയിക്കുകയും ചെയ്തിരുന്നു. സ്റ്റുഡിയോ, ഹോട്ടല്‍ നടത്തിപ്പുകളിലുണ്ടായ സാമ്പത്തിക ബാധ്യതയും മകളുടെ മരണവും രാജനെ അലട്ടിയിരുന്നു എന്നാണ് വിവരം. ഇന്നു രാവിലെയാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ രാജനെ വീട്ടുകാർ കാണുന്നത്.2024 ഡിസംബർ അവസാന വാരത്തിലാണ് കൃഷ്ണ അന്തരിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !