രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ 'വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ ചെയർ'

പാലാ: ഉന്നത വിദ്യാഭ്യാസ മേഖലയിൽ മികച്ച നിലവാരം പുലർത്തുന്ന രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ, വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചന്റെ സ്മരണ നിലനിർത്തുന്നതിനായി ‘വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ ചെയർ’ രൂപീകരിക്കുന്നു.

കുഞ്ഞച്ചനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചതിന്റെ 20-ാം വാർഷിക ദിനമായ ഏപ്രിൽ 30 വ്യാഴാഴ്ച രാവിലെ 11:30ന് പാലാ രൂപതാ അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ചെയറിന്റെ ഉദ്ഘാടനം നിർവഹിക്കും.

സാംസ്കാരിക-ആത്മീയ ആചാര്യന്മാരുടെ ജന്മം കൊണ്ടും കർമം കൊണ്ടും ധന്യമായ രാമപുരത്തിന്റെ ഖ്യാതി ലോകമെങ്ങും എത്തിച്ച മഹദ്‌വ്യക്തിത്വമാണ് വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ. അദ്ദേഹത്തിന്റെ ഓർമ പുതുക്കുന്നതിനും ദർശനങ്ങൾ പുതിയ തലമുറയിലേക്ക് എത്തിക്കുന്നതിനുമാണ് കുഞ്ഞച്ചൻ ചെയർ ആരംഭിക്കുന്നത്. 

പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി ജീവിതം സമർപ്പിച്ച കുഞ്ഞച്ചന്റെ പാത പിന്തുടർന്ന് സാമൂഹിക പഠനങ്ങൾ, ഫീൽഡ് സർവേകൾ, സെമിനാറുകൾ, ലക്ചർ സീരീസുകൾ എന്നിവ ചെയറിന് കീഴിൽ സംഘടിപ്പിക്കും. വൈസ് പോസ്റ്റുലേറ്റർ റവ. ഡോ. ജെയിംസ് പുലിയുറുമ്പിലിനെ ചെയർ ഡയറക്ടറായും, കോളേജിലെ അധ്യാപിക ശ്രീമതി റെജീന സെബാസ്റ്റ്യനെ സെക്രട്ടറിയായും കോളേജ് മാനേജർ നിയമിച്ചു.

1995-ൽ സ്ഥാപിതമായ മാർ ആഗസ്തീനോസ് കോളേജ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ 115 യൂണിവേഴ്സിറ്റി റാങ്കുകൾ, യുജിസി അംഗീകാരം, നാക് 'എ' ഗ്രേഡ്, NIRF, KIRF റാങ്കിങ്ങുകളിൽ മികച്ച സ്ഥാനം, ISO സർട്ടിഫിക്കേഷൻ എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്. മധ്യതിരുവിതാംകൂറിൽ നാക് 'എ' ഗ്രേഡ് നേടിയ ഏക സ്വാശ്രയ സ്ഥാപനമാണിത്. നിലവിൽ NSDC, IEDC, IIC, KILA, UBA, Tally, Redhat എന്നീ അന്താരാഷ്ട്ര-ദേശീയ ഏജൻസികളുടെ ഔദ്യോഗിക പങ്കാളി കൂടിയാണ് ഈ കലാലയം.

ഉദ്ഘാടന ചടങ്ങിൽ കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിക്കും. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, വൈസ് പ്രിൻസിപ്പൽ റവ. ഫാ. ജോസഫ് ആലഞ്ചേരിൽ എന്നിവർ പ്രസംഗിക്കും. വൈസ് പ്രിൻസിപ്പൽ ശ്രീമതി സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാരായ ശ്രീ. രാജീവ് കൊച്ചുപറമ്പിൽ, ശ്രീ. ജോബിൻ പുതിയിടത്തുചാലിൽ, സ്റ്റാഫ് സെക്രട്ടറി ശ്രീ. സുനിൽ ജോസഫ് കണ്ടത്തിൻകര, ശ്രീ. അരുൺ കുളക്കാട്ടോലിക്കൽ, ശ്രീമതി റെജീന സെബാസ്റ്റ്യൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.

വാർത്താസമ്മേളനത്തിൽ റവ. ഡോ. ജെയിംസ് പുലിയുറുമ്പിൽ, പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ,ശ്രീ. രാജീവ് കൊച്ചുപറമ്പിൽ, ശ്രീ സുനിൽ ജോസഫ് എന്നിവർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !