കൊൽക്കത്ത: പശ്ചിമബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെ സിആർപിഎഫിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി മമതാ ബാനർജി.
കേന്ദ്രസേന ഒരു പ്രത്യേക പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്നുവെന്ന് മമത ആരോപിച്ചു. ഇത്തരത്തിലുള്ള ജനാധിപത്യം മുമ്പൊരിക്കലും കണ്ടിട്ടില്ലെന്നും മമത പറഞ്ഞു.സിആർപിഎഫ് ഉദ്യോഗസ്ഥർ അന്യായമായാണ് പെരുമാറുന്നത്. പോളിങ് ബൂത്തുകളിൽ സംസ്ഥാന പോലീസിന്റെ സാന്നിധ്യം പോലുമില്ല. അതിർത്തികൾ സംരക്ഷിക്കുന്നതിനുപകരം ഒരു രാഷ്ട്രീയ പാർട്ടിയെ പിന്തുണക്കുകയാണ് സിആർപിഎഫ് ചെയ്യുന്നത്. തിരഞ്ഞെടുപ്പ് സമയത്തെ സാഹചര്യം ഭയാനകമായിരുന്നു. എന്തുതന്നെ ആയാലും തൃണമൂൽ കോൺഗ്രസ് വിജയിക്കുമെന്ന് മമതാ ബാനർജി പറഞ്ഞു.
കഴിഞ്ഞദിവസം രാത്രിയിലാണ് സംഘർഷം ആരംഭിച്ചത്. നിരവധി പാർട്ടി പ്രവർത്തകരെ തടവിലാക്കി. ഇത് കോടതിയലക്ഷ്യമാണ്. ജനാധിപത്യവ്യവസ്ഥിതിയിൽ ഇത്തരം ഒരു സാഹചര്യത്തിന് സാക്ഷിയായിട്ടില്ലെന്നും മമത കൂട്ടിച്ചേർത്തു. പശ്ചിമബംഗാളിൽ ഏഴ് ജില്ലകളിലായി 142 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ബുധനാഴ്ച രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്.
വോട്ടെടുപ്പിനിടെ വിവിധ ജില്ലകളിൽ അക്രമസംഭവങ്ങൾ അരങ്ങേറിയിരുന്നു. ടിഎംസി വോട്ടിങ് മെഷീനുകളിൽ ക്രമക്കേട് നടത്തിയതായി ബിജെപിയും ആരോപണം ഉന്നയിച്ചിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.