വേമ്പനാട്ട് കായലിൽ കലാ സംഗമം നടത്തി

ആലപ്പുഴ:കൊച്ചി ആസ്ഥാനമായി ചിത്ര കലാ പ്രദർശന രംഗത്ത് പ്രവർത്തിക്കുന്ന കോമുസൺസിൻ്റെ നേതൃത്വത്തിൽ കുട്ടനാടിൻ്റെ പ്രകൃതി സൗന്ദര്യം ആസ്വദിച്ച് വേമ്പനാട്ട് കായലിൽ ആർട്ട് ആൻ്റ് മ്യൂസിക് എന്ന പേരിൽ ഹൗസ് ബോട്ട് യാത്രയും ,കലാസംഗമവും നടത്തി.

കലാ പ്രവർത്തകരേയും ,കലയെ സ്നേഹിക്കുന്നവരെയും ഉൾപ്പെടുത്തി നടത്തിയ യാത്രയിൽ ചിത്രകാരൻമാർ, ,ഗായകർ ,ഗാനരചയിതാക്കൾ ,കലാസ്വാദകർ എന്നിവർ പങ്കെടുത്തു.  

കലാ സംഗമം

വിശിഷ്ടാതിഥികൾ ഒന്നിച്ച്  കേക്ക് മുറിച്ചാണ് ഉത്ഘാടനം ചെയ്തത്..

പ്രശസ്ത ഗസൽ ഗായകൻ ഉസ്താത് അഷ്റഫ് ഹൈദ്രോസും സംഘവും  അവതരിപ്പിച്ച ഗസൽ-ഖവാലി സംഗീത സദസ്സ്  ശ്രദ്ധേയമായി. വിവിധ ജില്ലകളിൽ നിന്നുള്ള ഗസൽ പ്രേമികളും ബോട്ട് യാത്രയ്ക്കായി തലേ ദിവസം തന്നെ എത്തിയിരുന്നു. ചിത്രകാരൻമാർ കുട്ടനാടിൻ്റെ മനോഹരമായ പ്രകൃതി ഭംഗി ആസ്വദിച്ച്  തൽസമയ  ചിത്രരചന നടത്തി.

ചന്ദ്ര പ്രശാന്ത് ,ശൈലേന്ദ്രബാബു കൊല്ലം എന്നീ ചിത്രകാരൻമാരുടെ നേതൃത്വത്തിൽ പങ്കെടുത്തവർക്ക് തൽസമയ പോർട്രെയ്റ്റ്  , കാരിക്കേച്ചറുകൾ എന്നിവ സമ്മാനമായി നൽകി.  ഹിന്ദി ഗസൽ ഗായികയായ നീതുവിൻ്റെ നേതൃത്വത്തിലുള്ള കലാകാരൻമാർ  ഹിന്ദിഗാനങ്ങൾ ഉൾപ്പെടുത്തി നടത്തിയ ഗാനമേള ഏറെ ഹൃദ്യമായി. 

പുന്നമട ഫിനിഷിംങ്ങ് പോയിൻ്റിൽ നിന്നാരംഭിച്ച് കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളിലൂടെ വേമ്പനാട് കായൽ ചുറ്റി വൈകിട്ടോടെ യാത്ര ആലപ്പുഴയിൽ  സമാപിച്ചു. ആലുവ സ്വദേശിയും ,നൂറ്റമ്പതിലേറെ ചിത്ര പ്രദർശനങ്ങളുടെ  ക്യൂറേറ്ററുമായ ആസിഫ് അലി കോമു , സാമൂഹ്യ പ്രവർത്തകൻ വി.എസ് ദിലീപ് കുമാർ മാമ്പുഴക്കരി , ചിത്രകാരനായ അഷ്റഫ് ചുള്ളിക്കൽ എന്നിവരുടെ നേതൃത്വത്തിലാണ് കലാസംഗമം സംഘടിപ്പിച്ചത്.

കായൽയാത്രയിലുടനീളം ചിത്രകാരൻമാരുമായി സംവദിക്കുന്നതിന് അവസരം  ഒരുക്കിയിരുന്നു. ഗാനരചയിതാവും ,ഹൈക്കോടതി അഭിഭാഷക സാഹിത്യ വേദി പ്രസിഡൻ്റുമായ അഡ്വ: സലാഹുദ്ദീൻ കേച്ചേരി, ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്ക്കാരിക കേന്ദ്രം വൈസ് പ്രസിഡൻ്റ് അഡ്വ: പി.എ അസീസ് ,റിട്ട: ഡി.എം ഒ ഡോ: അനഘൻ ,ഡോ :പി .എ സെയ്ത് ലക്ഷദ്വീപ് എന്നിവരും  സംഗമത്തിൽ പങ്കാളികളായി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !