വാഷിങ്ടൻ∙ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ചിത്രം പതിച്ച പാസ്പോർട്ട് പുറത്തിറക്കി യുഎസ്.
അമേരിക്കയുടെ 250ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായാണ് ‘പേട്രിയറ്റ് പാസ്പോർട്ട്’ എന്നുപേരിട്ട ലിമിറ്റഡ് എഡിഷൻ പാസ്പോർട്ട് പുറത്തിറക്കിയത്. പുതിയ പാസ്പോർട്ടിന്റെ ചിത്രങ്ങളും ദൃശ്യവും വൈറ്റ്ഹൗസ് പുറത്തുവിട്ടു.പാസ്പോർട്ടിൽ ട്രംപിന്റെ ചിത്രം പതിക്കുന്നുവെന്ന ഫോക്സ് ന്യൂസ്, ദ് ബുൾവാർക്ക് മാധ്യമ റിപ്പോർട്ടുകൾ നേരത്തെ യുഎസ് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ ശരിവച്ചിരുന്നു. രണ്ട് ചിത്രങ്ങളാണ് പുതിയ പാസ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ട്രംപിന്റെ ചിത്രമാണ് ഇതിൽ ഒരെണ്ണം. അതിനുതാഴെ സ്വർണനിറത്തിൽ ട്രംപിന്റെ ഒപ്പുമുണ്ട്.
യുഎസിന്റെ സ്ഥാപകനേതാക്കളുടെ പെയിന്റിങ്ങാണ് രണ്ടാമത്തേത്.‘‘അമേരിക്കയുടെ 250ാം പിറന്നാൾ ആഘോഷങ്ങളിൽ പങ്കുചേരാൻ ജനങ്ങൾക്കുള്ള മികച്ച മാർഗമാണ് പേട്രിയറ്റ് പാസ്പോർട്ട്’’–എന്ന് വൈറ്റ്ഹൗസ് വക്താവ് ഒലീവിയ വെയ്ൽസ് പറഞ്ഞു.
‘ജൂലൈയിൽ അമേരിക്ക 250ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ, ഈ ചരിത്രനിമിഷം ആഘോഷിക്കാൻ പ്രത്യേകം ഡിസൈനിൽ ഏതാനും പാസ്പോർട്ടുകൾ പുറത്തിറക്കാൻ വിദേശകാര്യ മന്ത്രാലയം തയാറെടുക്കുന്നു.’–യുഎസ് വിദേശകാര്യ മന്ത്രാലയ വക്താവ് ടോമി പിഗോട്ട് എക്സിൽ പറഞ്ഞു.
ട്രംപിന്റെ ചിത്രമുള്ള പാസ്പോർട്ട് വാഷിങ്ടനിൽ മാത്രമേ ലഭിക്കൂവെന്നും അതിന് പ്രത്യേക ചാർജ് ഏർപ്പെടുത്തില്ലെന്നും മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു. നിലവിലെ യുഎസ് പാസ്പോർട്ടിൽ യുഎസിന്റെ ചാന്ദ്രദൗത്യം പോലെയുള്ള ചരിത്ര നിമിഷങ്ങളും സ്റ്റാച്യൂ ഓഫ് ലിബർട്ടി ചിത്രങ്ങളുമാണുള്ളത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.