ഒരുപിടി ഏകാധിപതികളാൽ ലോകം നശിക്കുകയാണെന്ന് ലിയോ മാർപാപ്പയുടെ രൂക്ഷ വിമർശനം

റോം :യുദ്ധം നടത്താൻ കോടികൾ ചെലവാക്കുന്ന ഒരുപിടി ഏകാധിപതികളാൽ ലോകം നശിക്കുകയാണെന്ന് ലിയോ മാർപാപ്പയുടെ രൂക്ഷ വിമർശനം.

ലക്ഷ്യം നേടാൻ ഇക്കൂട്ടർ ദൈവത്തിന്റെ പേരും വലിച്ചിഴയ്ക്കുന്നതായും മാർപാപ്പ ആരോപിച്ചു. പടിഞ്ഞാറൻ കാമറൂണിലെ ബാബെൻഡ നഗരത്തിൽ സന്ദർശനത്തിനിടെയാണ് യുദ്ധവെറിയൻമാർക്കെതിരെ മാർപാപ്പ ആഞ്ഞടിച്ചത്. ഒരു പതിറ്റാണ്ടായി അക്രമങ്ങൾക്ക് ഇരയായിക്കൊണ്ടിരിക്കുന്ന ബാബെൻഡ നഗരത്തിൽ ആഹ്ലാദത്തോടെയാണ് വൻജനക്കൂട്ടം മാർപാപ്പയെ സ്വീകരിച്ചത്. 

ഇസ്​ലാം – ക്രിസ്ത്യൻ മതനേതാക്കളെ ഉൾപ്പെടുത്തി സമാധാനയോഗവും മാർപാപ്പ വിളിച്ചുചേർത്തു.കൊല്ലാനും നശിപ്പിക്കാനും ദശകോടികൾ ചെലവാക്കുന്നവർ വിദ്യാഭ്യാസത്തിന്റെയും പുനരധിവാസത്തിന്റെയും കാര്യത്തിൽ കണ്ണടയ്ക്കുന്നു. നശിപ്പിക്കാൻ ഒരു നിമിഷം മതി, ഒരു ജീവിതകാലം കൊണ്ട് അതൊന്നും തിരിച്ചുപിടിക്കാൻ കഴിയില്ല – മാർപാപ്പ മുന്നറിയിപ്പ് നൽകി. 

ഏതാനും ദിവസം മുൻപാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മാർപാപ്പയെ തരംതാണ വാക്കുകളാൽ അധിക്ഷേപിച്ചത്. ഇറാൻ യുദ്ധത്തെയും ട്രംപിന്റെ കുടിയേറ്റ നയത്തെയും വിമർശിച്ചതാണ് പ്രകോപനമായത്. എന്നാൽ | ആരെയും ഭയമില്ലെന്നും യുദ്ധത്തിനെതിരെ ഇനിയും പ്രതികരിക്കുമെന്നുമാണ് ആഫ്രിക്കൻ പര്യടനത്തിനിടെ മാർപാപ്പ വ്യക്തമാക്കിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !