ഇരവിപുരം : പേഴ്സണൽ ലോൺ തരപ്പെടുത്തി തരാം എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പരസ്യം നൽകി വൻ തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ.
തിരുവനന്തപുരം ശ്രീകാര്യം വികാസ് നഗർ 251 - ൽ അശ്വതി ഭവനിൽ രഞ്ജിത്താണ് പിടിയിലായത്. ഒ.എൽ.എക്സ് ആപ്പിലൂടെ പേഴ്സണൽ ലോൺ തരപ്പെടുത്തി നൽകുമെന്ന പരസ്യം പ്രതി ചെയ്യുകയായിരുന്നു. ഈ പരസ്യം ശ്രദ്ധയിൽപ്പെട്ട നിരവധി വീട്ടമ്മമാർ പരസ്യത്തിൽ കൊടുത്തിരിക്കുന്ന നമ്പറിലേക്ക് വിളിച്ചു.തുടർന്ന് ഇവരുടെ വിശ്വസ്തത നേടിയെടുത്ത പ്രതി ഇവരുടെ പക്കലുള്ള എല്ലാ രേഖകളും വാട്സ്ആപ്പ് മുഖേന വാങ്ങുകയും. തുടർന്ന് സിബിൽ സ്കോർ അടിസ്ഥാനത്തിൽ ഓരോ ആളുകൾക്കും ലഭിക്കാവുന്ന തുക എത്രയാണെന്ന് മനസിലാക്കിയ ശേഷം നിങ്ങളുടെ ലോൺ ശരിയായിട്ടുണ്ട് എന്ന് അറിയിക്കുകയും ചെയ്യും.
പിന്നീട് ഇവരോട് കൊല്ലം പള്ളിമുക്ക് പ്രവർത്തിക്കുന്ന വിവിധ ഹോം അപ്ലൈൻസ് ഷോറൂമുകൾ എത്തിച്ചേരുവാൻ അറിയിക്കുകയായിരുന്നു. ഷോറൂമുകളിലെ ഫിനാൻസ് വിഭാഗം ആളുകൾ പിന്നീട് ഇവരെക്കൊണ്ട് ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ എടുപ്പിക്കുകയാണ് പതിവ്. വിലകൂടിയ മൊബൈൽ ഫോൺ, എ.സി, ഫ്രിഡ്ജ് തുടങ്ങിയ ഉപകരണങ്ങളാണ് ഇവരുടെ പേരിൽ വാങ്ങിച്ചിരുന്നത്.
പേഴ്സണൽ ലോൺ ആവശ്യത്തിനായി എത്തിച്ചേർന്നവർ പർച്ചേസ് ലോൺ എന്ന തരത്തിലേക്ക് മാറിയതോടെ പരാതിക്കാർ വീണ്ടും പ്രതിയെ ബന്ധപ്പെട്ടു. പ്രതി അവരോട് പറയുന്നത് ഈ സാധനങ്ങൾ ഒക്കെ നിങ്ങളുടെ പേരിൽ വാങ്ങിയശേഷം ഇത് മറിച്ച് വിൽക്കുമ്പോഴാണ് നിങ്ങളുടെ പണം നിങ്ങൾക്ക് ലഭിക്കുന്നത് എന്നായിരുന്നു. ഒരു മാസം കാലയളവിന് ശേഷം ഇ.എം.ഐ അടയ്ക്കുന്നില്ല എന്ന് പറഞ്ഞുകൊണ്ട് ബാങ്ക് സ്വകാര്യബാങ്കിന്റെ പ്രതിനിധികൾ വീട്ടമ്മമാരെ വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് തങ്ങൾ കബളിക്കപ്പെട്ടു എന്ന് ഇവർക്ക് മനസ്സിലാക്കിയത്.
ഇവരുടെ ചതിയിൽപ്പെട്ട കൊല്ലം മീനാട് സ്വദേശിനെയും, അഞ്ചൽ വിളക്കുപാറ സ്വദേശിനിയും ഹോം അപ്ലൈൻസ് സ്ഥാപനത്തിൽ എത്തിയശേഷം കൊല്ലം ഇരവിപുരം പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഇരവിപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു ചെയ്തു അന്വേഷണം ആരംഭിച്ചു. പല പേരുകളിലും പല മേൽവിലാസത്തിൽ താമസിക്കുകയായിരുന്ന പ്രതിയെ തന്ത്രപൂർവ്വം വർക്കലയിൽ നിന്നും പിടികൂടിയായിരുന്നു.
ഇയാൾ തട്ടിപ്പിന് ഉപയോഗിച്ച് സിം കാർഡ്, മൊബൈൽ ഫോൺ തുടങ്ങിയവ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ പേരിൽ മറ്റ് പോലീസ് സ്റ്റേഷനുകളിൽ പരാതികളോ കേസുകളോ നിലവിലുണ്ടോയെന്നും, തട്ടിപ്പിൽ മറ്റ് പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പോലീസ് അന്വേഷണം തുടരുകയാണ്.
ഇരവിപുരം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രദീപ്. ജെ യുടെ നേതൃത്വത്തിൽ എസ്.ഐ മാരായ ദീപു ശിവൻ, അമൽ പ്രസാദ്, ലെഞ്ചു ലാൽ, ഗ്രേഡ് SI ഷാജി, സി.പി.ഒ മാരായ ഷാൻ അലി, സജിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.