എറണാകുളം :ബിഗ് ബോസ് താരങ്ങളായ സജ്നയും ഫിറോസ് ഖാനും തമ്മിലുള്ള വിവാഹമോചന വാർത്തകൾക്ക് പിന്നാലെ, താൻ അനുഭവിച്ച ക്രൂരമായ ശാരീരിക മാനസിക പീഡനങ്ങളെക്കുറിച്ച് വികാരാധീനയായി വെളിപ്പെടുത്തി സജ്ന നൂർ രംഗത്ത്.
ഫിറോസ് ഖാൻ തന്നെയും തന്റെ കുഞ്ഞുങ്ങളെയും നിരന്തരം വേട്ടയാടുകയാണെന്നും വഞ്ചിക്കപ്പെട്ട ജീവിതമായിരുന്നു തന്റേതെന്നും സജ്ന സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വിഡിയോയിൽ ആരോപിക്കുന്നു. തന്റേത് രണ്ടാം വിവാഹമായിരുന്നുവെന്നും ആദ്യ വിവാഹത്തിലെ മകളെ പൊന്നുപോലെ നോക്കാമെന്ന് പറഞ്ഞാണ് ഫിറോസ് തന്നെ കല്യാണം കഴിച്ചതെന്നും സജ്ന പറയുന്നു.എന്നാൽ വിവാഹം കഴിഞ്ഞ് ആദ്യ മാസം മുതൽ തന്റെ കുഞ്ഞിനെ കാണാൻ അയാൾ സമ്മതിക്കാതെയായി. രണ്ടാമത് ഗർഭിണിയായ സമയത്തും വീട്ടുകാരെ വിളിക്കാനോ കുഞ്ഞിനെ കാണാനോ സമ്മതിക്കാതെ ക്രൂരമായ പീഡനങ്ങളാണ് താൻ അനുഭവിച്ചതെന്ന് സജ്ന വെളിപ്പെടുത്തി. തന്റെ രണ്ടാം പ്രസവം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപേ ഫിറോസിന്റെ ഫോണിലെ കാൾ റെക്കോർഡിങിലൂടെയാണ് സജ്ന ആദ്യമായി ഈ വിവരം അറിയുന്നത്.
മറ്റൊരു സ്ത്രീയുമായി അയാൾ നടത്തിയ അത്യന്തം മോശമായ അശ്ലീല സംഭാഷണങ്ങൾ കേട്ട് തകർന്നുപോയ സജ്ന, ആ വിഷമത്തിൽ കൈമുറിച്ച് ആത്മഹത്യയ്ക്ക് വരെ ശ്രമിച്ചിരുന്നു. പിന്നീട് എറണാകുളത്തേക്ക് താമസം മാറിയപ്പോഴും ഒരു സിനിമാ സെറ്റിൽ വെച്ച് മറ്റൊരു പെൺകുട്ടിയുമായി അയാൾ ബന്ധം പുലർത്തുന്നത് സജ്ന നേരിട്ട് പിടികൂടി.
ആ പെൺകുട്ടിയെ നേരിട്ട് വിളിച്ച് സംസാരിച്ചപ്പോൾ അവർ മാപ്പ് പറഞ്ഞതോടെയാണ് ആ പ്രശ്നം അവസാനിച്ചത്. ഇതിനുപുറമെ, ഷിയാസ് കരീമിന്റെ കേസുമായി ബന്ധപ്പെട്ട ഒരു യുവതിയുമായും ഫിറോസിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും, ഇത്തരം നിരന്തരമായ വഞ്ചനകളും ചതികളും സഹിക്കവയ്യാതെയാണ് താൻ ബന്ധം വേർപെടുത്താൻ തീരുമാനിച്ചതെന്നും സജ്ന വ്യക്തമാക്കുന്നു.
‘‘എനിക്ക് കർമയിൽ വിശ്വാസമില്ല. കർമയ്ക്ക് വേണ്ടി കാത്തുനിന്നാൽ വർഷങ്ങൾ നീണ്ടുപോകും. പലതും ഞാൻ കാണേണ്ടിയും കേൾക്കേണ്ടിയും വരും, എനിക്കതിന് സമയമില്ല. ഞാൻ നിയമപരമായി നീങ്ങിയിട്ടുണ്ട് . ഇതുവരെയുള്ള എല്ലാ കാര്യങ്ങളും പറഞ്ഞ് കേസ് കൊടുത്തിട്ടുണ്ട്. എന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടി, ഞാൻ പേടിച്ച് ജീവിച്ചിട്ടുണ്ട്. കുറച്ചു മുന്നേ വരെ ഞാൻ പേടിച്ചു തന്നെയാണ് ജീവിച്ചത്. ഫിറോസിനെ പേടിച്ച് പേടിച്ച് ഇവിടെ വരെ എത്തി.
എനിക്കിനി പേടിക്കാൻ വയ്യ, കാരണം എന്റെ വീട്ടുകാരെ ഓർത്ത് കുഞ്ഞുങ്ങളെ ഓർത്ത് ഞാൻ ക്ഷമിക്കുകയായിരുന്നു, ഞാൻ സോഷ്യൽ മീഡിയയിൽ ഇത് പറഞ്ഞാൽ എന്റെ കുഞ്ഞിനെ ഇത് ബാധിക്കും എന്നോർത്ത് ഞാൻ പേടിച്ചു ജീവിച്ചു. എന്റെ റോവലിനു അവന്റെ പപ്പയെ ഇഷ്ടമാണ്. അതോർത്ത് മാത്രം ഞാൻ മിണ്ടാതെ ജീവിച്ചപ്പോൾ തലയിൽ കയറി, അതിനപ്പുറം കയറി എന്നെ ചൊറിയാൻ നിൽക്കുകയാണ്.
ഇനി എനിക്ക് പറ്റില്ല. അതുകൊണ്ട് ഞാൻ നിയമപരമായി മുന്നോട്ട് പോയിരിക്കുകയാണ്. നിയമപരമായി നീങ്ങിയെങ്കിലും ഞാൻ മീഡിയയിൽ നിൽക്കുന്ന ആളായതുകൊണ്ട് എനിക്ക് നിങ്ങളോട് ഇത് ഇവിടെ വന്ന് പറയണം. കാരണം നിങ്ങളാണ് എന്നെ വളർത്തിയത്. പല മീഡിയയും ഞങ്ങളുടെ കാര്യം എടുത്ത് ആഘോഷിച്ചിട്ടുണ്ട്. ഇനിയും ആഘോഷിക്കാൻ ഞാൻ ഇതുകൂടി ഇട്ടു തരികയാണ്. എന്ത് കാര്യം പറയുമ്പോഴും മറുവശം കൂടി കേൾക്കണം. എന്റെ ജീവിതത്തിൽ ഉണ്ടായ അനുഭവങ്ങൾ ഇനിയെങ്കിലും പറയാതിരിക്കാൻ പറ്റില്ല. 2014 ഒക്ടോബർ 23നാണ് ഞങ്ങളുടെ വിവാഹം നടന്നത്.
ഈ വിവാഹം നടക്കുന്നതിനു മുമ്പ് ഞങ്ങളുടേത് പ്രണയവിവാഹം ആയിരുന്നു. എന്നെ ഇഷ്ടമാണെന്ന് പറഞ്ഞു വന്നപ്പോൾ ഞാൻ വിവാഹ മോചിതയാണെന്നും എനിക്കൊരു കുഞ്ഞുണ്ടെന്നും ഞാൻ പറഞ്ഞിരുന്നു. അദ്ദേഹവും അദ്ദേഹത്തിന്റെ ജീവിതത്തേക്കുറിച്ച് പറഞ്ഞു. എനിക്കന്ന് 20 വയസേ ഉള്ളൂ. ആദ്യ വിവാഹം പ്രശ്നമായി നിൽക്കുമ്പോഴാണ് ഈ ആലോചന വരുന്നത്. ഒരു മാസം കൊണ്ട് ഫിറോസിന്റെ വീട്ടിൽ നിന്ന് വന്ന് ആലോചിച്ചു. അന്വേഷിച്ചപ്പോൾ പുള്ളി നല്ലൊരു വ്യക്തിയാണെന്ന വിവരമാണ് വീട്ടുകാർക്ക് കിട്ടിയത്.
വീട്ടുകാരുടെ മുന്നിൽ ഒരാൾ ദുശീലം കാണിച്ചില്ലെങ്കിലും പുറമെ എന്താണെന്ന് ആർക്കും അറിയാൻ കഴിയില്ല. അനുഭവം വരുമ്പോഴാണ് മനസ്സിലാക്കാൻ പറ്റുന്നത്. അങ്ങനെ കല്യാണം കഴിഞ്ഞു, കുഞ്ഞ് അന്ന് എന്റെ വീട്ടിൽ ആയിരുന്നു. എന്റെ കുഞ്ഞിനെ പൊന്നുപോലെ നോക്കാം എന്ന് പറഞ്ഞു വന്ന വ്യക്തി ആദ്യമാസം കഴിഞ്ഞപ്പോഴേക്കും എന്റെ കുഞ്ഞിനെ കാണാൻ പോകാൻ സമ്മതിക്കാതെ വന്നു.
വിവാഹം കഴിഞ്ഞ ഉടനേ കുഞ്ഞിനെ കൊണ്ടുപോകേണ്ട ആദ്യ ഒരുമാസം ഇവിടെ വന്ന് കുഞ്ഞിനെ കണ്ടോ, എന്നിട്ട് കൊണ്ടുപോകാമെന്നായിരുന്നു എന്റെ വീട്ടുകാർ പറഞ്ഞിരുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.