വിളമ്പി വെച്ച കുഴി മന്തിക്കും ചിക്കനും മുന്നിൽ അതിലേക്ക് കൊതിയോടെ നോക്കി ഇരിക്കുന്ന കൃഷ്ണന്റെ ചിത്രം;വർഗീയ വിദ്വേഷം ജനിപ്പിക്കുന്ന വിഷു ആശംസാ പരസ്യത്തിനെതിരെ പ്രതിഷേധവുമായി ഹൈന്ദവ സംഘടനകൾ

ശ്രീകൃഷ്ണ ഭഗവാനെയും ഹൈന്ദവ വിശ്വാസങ്ങളെയും അവഹേളിച്ച് ചേർത്തലയിലെ ഹോട്ടൽ ഉടമ പ്രചരിപ്പിച്ച പരസ്യത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. 

ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിച്ച് വിവിധ ഹോട്ടലുകൾ  പ്രചരിപ്പിച്ച വിഷു ആശംസാകാർഡുകൾ

ചേർത്തല വടക്കേ അങ്ങാടിക്കവല സെൻട്രൽ ജുമമസ്ജിദിന് സമീപം പ്രവർത്തിക്കുന്ന മെഹ്ർ എന്ന സ്ഥാപനമാണ് വർഗീയ വിദ്വേഷം ജനിപ്പിക്കുന്ന പരസ്യവുമായി രംഗത്തെത്തിയത്.


വിളമ്പി വെച്ച കുഴി മന്തിക്കും ചിക്കനും മുന്നിൽ അതിലേക്ക് കൊതിയോടെ നോക്കി ഇരിക്കുന്ന കൃഷ്ണന്റെ ചിത്രം വെച്ചായിരുന്നു പരസ്യം. ചേർത്തലയിലെ മുസ്ലിം ലീഗ് നേതാവിന്റെ മകന്റെ ഉടമസ്ഥതയിലുള്ളതാണ് വിവാദ ഹോട്ടൽ. ഇന്ന് ഹോട്ടലിന് മുന്നിൽ വി.എച്ച്.പി അടക്കമുള്ള ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ സമരങ്ങൾ നടക്കും.


ചേർത്തലയിലെ മുഹമ്മദ് ഷെമീറും കൂട്ടുകാരും ചേർന്ന് നടത്തുന്ന ഒരു സ്ഥാപനം ഇറക്കിയത് ഇത് വെറുമൊരു ആശംസാ കാർഡോ ആവിഷ്‌ക്കാര സ്വാതന്ത്യമോ അല്ലെന്ന് വിഎച്ച്പി സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ വിളയിൽ ചൂണ്ടിക്കാട്ടി. കൃത്യമായ ആലോചന നടത്തി തയ്യാറാക്കിയ ഒന്നാണിത്. കഴിഞ്ഞ കുറേ ദിവസങ്ങളായി കേരളത്തിലെ ചിലർ ബീഫ്, പോർക്ക് തുടങ്ങിയവയെപ്പറ്റി പറയുന്നതിന്റെ പിന്നിലെ രഹസ്യമാണിത്. അധിക്ഷേപിക്കൽ തുടരുന്നു തീർച്ചയായിട്ടും ഇത് 100% മര്യാദകെട്ട ഒരു പ്രവർത്തിയല്ലേ? ഹിന്ദു ആരാധനാലയങ്ങളെയും ഹിന്ദു ആരാധനാ മൂർത്തികളെയും ഇത്ര ഹീനമായി ചിത്രീകരിക്കാൻ ഇവർക്ക് ധൈര്യം കിട്ടുന്നത് എന്തുകൊണ്ടാണ് ഒറ്റ ഉത്തരം ഇവിടുത്തെ ഹിന്ദുക്കൾ നിശബ്ദരാണ്. 


ഇത് അന്യമതസ്ഥരുടെ ആരാധനാ മൂർത്തിയുമായി ബന്ധപ്പെട്ട ഒരു സംഭവമായിരുന്നുവെങ്കിൽ ഇന്ന് കേരളത്തിൽ എന്തായിരുന്നു സംഭവിക്കുന്നത്. എത്ര മാത്രം ഗതികേടാണ് കേരളത്തിലെ ഹിന്ദു അനുഭവിക്കുന്നത് എന്നതിന്റെ തെളിവാണിത്. ഹിന്ദുക്കളുടെ ഏറ്റവും പുണ്യദിനത്തിൽ ഹിന്ദുക്കളുടെ ഏറ്റവും പ്രധാനപ്പെട്ട ദൈവിക മൂർത്തിയായ ഭഗവാൻ ശ്രീകൃഷ്ണനെ മന്തി തിന്നുന്ന അപഹാസ്യനാക്കിയത് കൃത്യമായ ആസൂത്രണത്തിന്റെ ഭാഗമല്ലേയെന്നും അദ്ദേഹം ചോദിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !