തീറ്റ കൊടുക്കുന്നതിനിടെ ആന ചുഴറ്റിയെറിഞ്ഞു; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പാപ്പാൻ മരിച്ചു;

തിരുവനന്തപുരം: നരുവാമൂട് മുക്കംപാലമൂടിൽ ആനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പാപ്പാൻ മരിച്ചു. തമിഴ്‌നാട് സ്വദേശിയായ മൊയ്തീൻ (55) ആണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ചത്. 


വെള്ളിയാഴ്ച രാത്രി ഒൻപതരയോടെ തീറ്റ കൊടുക്കുന്നതിനിടെയായിരുന്നു സംഭവം. നരുവാമൂട് സ്വദേശി സജിമോന്റെ ഉടമസ്ഥതയിലുള്ള ‘ശ്യാം’ (ഉണ്ണിക്കുട്ടൻ) എന്ന ആനയാണ് പാപ്പാനെ ആക്രമിച്ചത്. രണ്ടാമത്തെ പാപ്പാനായ മൊയ്തീൻ ആനയ്ക്ക് തീറ്റ നൽകുന്നതിനിടെ അപ്രതീക്ഷിതമായി ആന ചുഴറ്റിയെറിയുകയായിരുന്നു. 

ആക്രമണത്തിൽ മൊയ്തീന്റെ വയറ്റിൽ ആഴത്തിൽ കുത്തേൽക്കുകയും വാരിയെല്ലുകൾക്ക് മാരകമായ ക്ഷതം സംഭവിക്കുകയും ചെയ്തു.
ഉടൻതന്നെ ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

മദപ്പാട് ചികിത്സ കഴിഞ്ഞ് ഒരാഴ്ച മുൻപാണ് ആനയെ ഇവിടെ എത്തിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ നരുവാമൂട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !