തൃശ്ശൂർ: മുണ്ടത്തിക്കോട് ദുരന്തത്തിൽ സാരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വെടിക്കെട്ട് കരാറുകാരൻ മുണ്ടത്തിലക്കാട് പന്തലങ്ങാട്ട് സതീഷ് (46) മരിച്ചു. തിരുവമ്പാടിയുടെ വെടിക്കെട്ട് ചുമതലക്കാരനായിരുന്നു.
പാരമ്പര്യമായി വെടിക്കെട്ട് കലാകാരന്മാരുടെ കുടുംബം. അച്ചൻ മുണ്ടത്തിക്കോട് മണിയും തൃശ്ശൂർ പൂരത്തിൻ്റെ വെടിക്കെട്ട് ചുമതലക്കാരനായിരുന്നു.
ഒരേ വർഷം തിരുവമ്പാടിക്കും പാറമേക്കാവിനും വേണ്ടി വെടിക്കെട്ട് സഞ്ജീകരണം നിർവ്വഹിച്ച വെടിക്കെട്ടുകാരനാണ് സതീഷ്. ഇതോടെ മരിച്ചവരുടെ എണ്ണം 15 ആയി.
നാൽപതോളം പേരുടെ സഹായത്തോടെ സതീഷ് ഒരുക്കിക്കൊണ്ടിരുന്ന ഗുണ്ടുകളും അമിട്ടുകളുമാണ് ചൊവ്വാഴ്ച മുണ്ടത്തിക്കോട് പാടത്ത് വെടിപ്പുരകളോടെ പൊട്ടിത്തെറിച്ച് നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തത്തിൽ കലാശിച്ചത്. ദുരന്തത്തിൽ സതീഷിനും ഗുരുതരമായി പൊള്ളലേറ്റിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.