എസ്എസ്എൽസി മൂല്യനിർണ്ണയം ഏപ്രിൽ 16 മുതൽ മെയ് 2 വരെ; ഹയർസെക്കണ്ടറി പരീക്ഷാഫലം മെയ് 25-നും എസ്എസ്എൽസി ഫലം മെയ് മൂന്നാം വാരത്തിലും പ്രഖ്യാപിക്കും; വി. ശിവൻകുട്ടി

കേരളത്തിലെ ഹയർസെക്കണ്ടറി പരീക്ഷാഫലം മെയ് 25-നും എസ്എസ്എൽസി ഫലം മെയ് മൂന്നാം വാരത്തിലും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. എസ്എസ്എൽസി മൂല്യനിർണ്ണയം ഏപ്രിൽ 16 മുതൽ മെയ് 2 വരെ നടക്കും. 


തിരഞ്ഞെടുപ്പും മറ്റ് അവധികളും കാരണമാണ് മൂല്യനിർണ്ണയ നടപടികൾ തുടങ്ങാൻ അല്പം വൈകിയതെന്ന് മന്ത്രി വ്യക്തമാക്കി. ഇത്തവണ 4,17,417 വിദ്യാർത്ഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതിയത്. എന്നാൽ പ്രതികൂല സാഹചര്യങ്ങൾ മൂലം ഗൾഫ് മേഖലയിലെ പരീക്ഷകൾ റദ്ദാക്കേണ്ടി വന്നതായും മന്ത്രി കൂട്ടിച്ചേർത്തു.


അടുത്ത അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നിന് നടത്താനാണ് തീരുമാനം. ഇതിന് മുന്നോടിയായി സ്കൂൾ അറ്റകുറ്റപ്പണികൾ മെയ് 30-നകം പൂർത്തിയാക്കണം. സ്കൂൾ പ്രവേശനത്തിനായി യാതൊരുവിധ പ്രവേശന പരീക്ഷകളും നടത്താൻ പാടില്ലെന്ന് മന്ത്രി കർശന നിർദ്ദേശം നൽകി. 



ഇന്റേണൽ മാർക്കിനെക്കുറിച്ച് പരാതികളുണ്ടെങ്കിൽ അവ പരിഹരിക്കാൻ വിഷയം പഠിപ്പിക്കുന്ന അധ്യാപകരെ ഉൾപ്പെടുത്തി പ്രത്യേക കമ്മിറ്റികൾ രൂപീകരിക്കും. വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

വേനലവധി കാലത്ത് ക്ലാസുകൾ നടത്തുന്നതിനെതിരെയും മന്ത്രി ശക്തമായ മുന്നറിയിപ്പ് നൽകി. നിലവിലെ കഠിനമായ ചൂടിൽ കുട്ടികളെ ക്ലാസിലിരുത്തുന്നത് അനുവദിക്കാനാവില്ലെന്നും, 11 മണി മുതൽ 3 മണി വരെ ജോലി ചെയ്യുന്നവർക്ക് പോലും നിയന്ത്രണമുള്ള സാഹചര്യത്തിൽ കുട്ടികളെ ബുദ്ധിമുട്ടിക്കരുതെന്നും അദ്ദേഹം പറഞ്ഞു. സിബിഎസ്ഇ ഉൾപ്പെടെയുള്ള ഇതര സിലബസുകൾക്കും ഈ നിർദ്ദേശം ബാധകമാണ്. നിയമം ലംഘിച്ച് ക്ലാസുകൾ നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും, കുട്ടികൾക്ക് അവധിക്കാലത്ത് കളിക്കാനുള്ള സ്വാതന്ത്ര്യം നൽകണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !