കെ. സുധാകരൻ പോളിങ് ബൂത്തിൽ ചട്ടങ്ങൾ ലംഘിച്ചുവെന്ന് പരാതി; വോട്ട് ചെയ്യാൻ ബൂത്തിൽ കയറിയത് അനുയായിക്ക് ഒപ്പം

കണ്ണൂർ: കെ. സുധാകരൻ പോളിങ് ബൂത്തിൽ ചട്ടങ്ങൾ ലംഘിച്ചുവെന്ന് പരാതി. അനുയായിക്ക് ഒപ്പമാണ് കെ. സുധാകരൻ വോട്ട് ചെയ്യാൻ ബൂത്തിൽ കയറിയത്. കൂടെ ഉണ്ടായിരുന്ന അനുയായി ജയന്ത് ദിനേശിനെതിരേയും പരാതിയുണ്ട്.


സാധാരണ നിലയിൽ ഓപ്പൺ വോട്ട് ചെയ്യാൻ മാത്രമേ വോട്ടർക്കൊപ്പം ബൂത്തിനുള്ളിൽ ആളെ അനുവദിക്കാവൂ എന്നാണ് ചട്ടം. ഈ ചട്ടം ലംഘിച്ചെന്നാണ് പരാതി. വോട്ടിന്റെ രഹസ്യ സ്വഭാവം ഇല്ലാതാക്കി, ബൂത്തിനകത്തേക്ക് കെ. സുധാകരന്റെ അനുയായി മൊബൈൽ ഫോൺ കൊണ്ടുപോകുകയും വോട്ട് ചെയ്യുന്നത് ചിത്രീകരിക്കുകയും ചെയ്തു എന്നീ ആരോപണങ്ങളാണ് പരാതിയിൽ ഉള്ളത്.


യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ഷിജിൽ ആണ് ദൃശ്യങ്ങൾ സഹിതം തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിരിക്കുന്നത്. വോട്ട് ചെയ്യുന്നത് ചിത്രീകരിക്കുകയോ പുറത്തുവിടുകയോ ചെയ്തിട്ടില്ലെന്നാണ് കെ. സുധാകരന്റെ അനുയായി ജയന്ത് ദിനേശ് പറയുന്നത്.


പത്തിലധികം ചാനലുകളുടെ ക്യാമറകളും ഓൺലൈൻ ചാനലുകളുടെ ക്യാമറകളും അവിടെ ഉണ്ടായിരുന്നു. അവരാണ് വീഡിയോ ചിത്രീകരിച്ച് അയച്ചതെന്നാണ് ജയന്ത് ദിനേശ് പറയുന്നത്. എം.പി. എന്ന നിലയിൽ കെ. സുധാകരനൊപ്പം സ്ഥിരമായി ഉണ്ടാകാറുള്ള ആളാണ് താനെന്നും ജയന്ദ് ദിനേശ് കൂട്ടിച്ചേർത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !