പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി വിനീഷ് പിടിയിൽ;

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും തടവ് ചാടിയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബൈയിൽ വെച്ച് പിടിയിലായി. കഴിഞ്ഞ ഡിസംബറിൽ ടോയ്ലെറ്റിന്റെ ചുമര് തുരന്ന് രക്ഷപ്പെട്ട പ്രതിയെ മാസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. 


അതീവ സുരക്ഷയുള്ള വാർഡിൽ നിന്ന് സിനിമയെ വെല്ലുന്ന രീതിയിലായിരുന്നു വിനീഷിന്റെ രക്ഷപ്പെടൽ. മുംബൈയിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പിടികൂടിയ സംഘം ഇയാളെ കേരളത്തിൽ എത്തിക്കുമെന്നാണ് വിവരം.


പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസിലെ പ്രതിയായ വിനീഷിനെ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്നായിരുന്നു കുതിരവട്ടത്തേക്ക് മാറ്റിയിരുന്നത്. എന്നാൽ ഡിസംബറിൽ അധികൃതരുടെ കണ്ണുവെട്ടിച്ച് ഇയാൾ കടന്നുകളയുകയായിരുന്നു. 

പ്രതിയെ പിടികൂടാൻ പൊലീസിന്റെ വിപുലമായ സംഘം പലയിടങ്ങളിലായി പരിശോധന നടത്തിവരികയായിരുന്നു. ഇയാളെ തിരികെ എത്തിച്ച ശേഷം കൂടുതൽ ചോദ്യം ചെയ്യലിനായി കോടതിയിൽ ഹാജരാക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !