ഇറാനിലെ തുറമുഖങ്ങൾക്ക് ട്രംപ് പ്രഖ്യാപിച്ച ഉപരോധം ഇന്ന് മുതൽ പ്രാബല്യത്തിൽ; ട്രംപിന്‍റെ തീരുമാനങ്ങള്‍ ചിരിക്കാന്‍ വക നല്‍കുന്നു എന്ന് ഇറാൻ

സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് ഇറാനിലെ തുറമുഖങ്ങൾക്ക് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ഉപരോധം ഇന്ന് പ്രാബല്യത്തിൽ വരും. ഇറാനിലേക്കുള്ള ചരക്ക് കപ്പലുകളെയും അവിടെ നിന്നുള്ള കയറ്റുമതിയെയും പൂർണ്ണമായും തടയുക എന്നതാണ് അമേരിക്കൻ ലക്ഷ്യം. ഇന്ത്യ നിർമ്മിച്ച ചബഹാർ തുറമുഖവും ഇറാന്റെ എണ്ണക്കയറ്റുമതിയുടെ 80 ശതമാനവും നടക്കുന്ന ഖാർഗ് ദ്വീപിലെ പോർട്ടും ഉൾപ്പെടുന്നു. 


ആർക്കും ഇളവുകൾ നൽകില്ലെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് വ്യക്തമാക്കിയതോടെ മേഖലയിൽ യുദ്ധസമാനമായ സാഹചര്യം ഉടലെടുത്തിരിക്കുകയാണ്.

അമേരിക്കയുടെ ഈ കർശന നീക്കത്തെ ഇറാൻ പരിഹസിച്ചു തള്ളിയെങ്കിലും, ആഗോള സാമ്പത്തിക രംഗത്ത് ഇത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിത്തുടങ്ങി.



അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുകയും ബാരലിന് 100 ഡോളർ എന്ന പരിധി മറികടക്കുകയും ചെയ്തു. ഇന്ന് മാത്രം എണ്ണവിലയിൽ ഏഴര ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. അമേരിക്കൻ ക്രൂഡ് ഓയിൽ വില 104 ഡോളറിലെത്തിയപ്പോൾ മറ്റിടങ്ങളിൽ ഇത് 101 ഡോളറായി തുടരുന്നു. ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കത്തെ അമേരിക്ക തടയില്ലെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും, എണ്ണ വിതരണത്തിലുണ്ടായേക്കാവുന്ന കുറവ് വരും ദിവസങ്ങളിൽ ആഗോള വിപണിയെ കൂടുതൽ സമ്മർദ്ദത്തിലാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം, തുറമുഖങ്ങള്‍ ഉപരോധിക്കാനുള്ള അമേരിക്കന്‍ തീരുമാനത്തെ ഇറാന്‍ പരിഹസിച്ചു. ട്രംപിന്‍റെ തീരുമാനങ്ങള്‍ ചിരിക്കാന്‍ വക നല്‍കുന്നു എന്നാണ് ഇറാന്‍റെ പരിഹാസം. മേഖലയിലെ അമേരിക്കന്‍ സൈനിക നീക്കങ്ങള്‍ നിരീക്ഷിച്ച് വരുകയാണ് ഇറാന്‍. കടലിടുക്ക് ഇറാന്‍ സേനയുടെ നിയന്ത്രണത്തിലാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !