യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ;

പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. സംഘർഷങ്ങൾക്കിടയിലും യുഎഇയിലുള്ള ഇന്ത്യൻ പ്രവാസികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിൽ യുഎഇ സർക്കാർ കാട്ടുന്ന താൽപ്പര്യത്തിന് ഇന്ത്യയുടെ നന്ദി അദ്ദേഹം നേരിട്ട് അറിയിച്ചു.


അബുദാബിയിൽ നടന്ന കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസകൾ ജയശങ്കർ യുഎഇ പ്രസിഡന്റിന് കൈമാറി. ഇന്ത്യ-യുഎഇ സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുന്നതിനെക്കുറിച്ചും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു. യുഎഇ പ്രസിഡന്റിന്റെ മാർഗ്ഗനിർദ്ദേശങ്ങളെയും ഇന്ത്യൻ സമൂഹത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെയും ജയശങ്കർ പ്രശംസിച്ചു.


സന്ദർശനത്തിന്റെ ഭാഗമായി മന്ത്രി ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെയും യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാനുമായും അദ്ദേഹം ചർച്ചകൾ നടത്തി. മാറിക്കൊണ്ടിരിക്കുന്ന പ്രാദേശിക സാഹചര്യങ്ങളും അത് ആഗോളതലത്തിൽ ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളും യോഗത്തിൽ അവലോകനം ചെയ്തു.

മേഖലയിലെ സംഘർഷം രൂക്ഷമായതോടെ ഇറാനിൽ കുടുങ്ങിയ ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ സുരക്ഷിതമായി നാട്ടിലെത്തിച്ച വിവരവും ജയശങ്കർ പങ്കുവെച്ചു.

അർമേനിയൻ സർക്കാരിന്റെ സഹായത്തോടെ 312 മത്സ്യത്തൊഴിലാളികൾ കൂടി നാട്ടിലേക്ക് മടങ്ങി. മുൻപ് 345 പേരെ തിരിച്ചെത്തിച്ചിരുന്നു. ഈ ദൗത്യത്തിൽ സഹായിച്ച അർമേനിയൻ വിദേശകാര്യ മന്ത്രി അരാരത്ത് മിർസോയനോടും അദ്ദേഹം കൃതജ്ഞത രേഖപ്പെടുത്തി.

ലോകത്തിലെ എണ്ണ-എൽഎൻജി വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിനെ ചൊല്ലിയുള്ള തർക്കം ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുടെ ഊർജ്ജ ഇറക്കുമതിയെ ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ മേഖലയിലെ പ്രധാന ശക്തിയായ യുഎഇയുമായുള്ള ചർച്ചകൾക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വിലയിരുത്തുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !