സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴത്തുക 50 ശതമാനം ഇളവോടെ അടച്ചുതീർക്കാനുള്ള ആംനസ്റ്റി പദ്ധതി ഏപ്രിൽ 30-ന് അവസാനിക്കും. 2024 ഡിസംബർ 31-ന് മുൻപ് മോട്ടോർ വാഹന വകുപ്പും പോലീസും ചുമത്തിയ ചെലാനുകൾക്കാണ് ഈ ഇളവ് ബാധകം.
ഭീമമായ പിഴത്തുക കാരണം കുടിശ്ശിക അടച്ചുതീർക്കാൻ മടിക്കുന്നവർക്ക് വലിയ ആശ്വാസമാണ് സർക്കാർ പ്രഖ്യാപിച്ച ഈ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി. അഞ്ചുവർഷത്തിനിടെ ചുമത്തിയ 14 ലക്ഷം ഇ-ചെലാനുകളിൽ ഭൂരിഭാഗവും കോടതി നടപടികളിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി.
താല്പര്യമുള്ള വാഹന ഉടമകൾക്ക് https://services.mvd.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ നൽകി പിഴ അടക്കാവുന്നതാണ്.
ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് കോടതിയിലേക്ക് കൈമാറിയ 11 ലക്ഷത്തോളം കേസുകളിലാണ് പിഴ പകുതിയായി കുറയ്ക്കാൻ സൗകര്യമൊരുങ്ങുന്നത്. എന്നാൽ കോടതി നേരിട്ട് പിഴ നിശ്ചയിച്ച കേസുകളിൽ ഈ ആനുകൂല്യം ലഭിക്കില്ല.
കുടിശ്ശികയുള്ള കേസുകൾ കോടതികളിൽ നിന്ന് തിരിച്ചുവിളിച്ച് തീർപ്പാക്കാൻ പിഴ ചുമത്തിയ ഉദ്യോഗസ്ഥർക്ക് സർക്കാർ പ്രത്യേക അധികാരം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പോലീസും മോട്ടോർ വാഹന വകുപ്പും ഉടൻ തന്നെ പിഴ തീർപ്പാക്കൽ അദാലത്തുകൾ സംഘടിപ്പിക്കും.
ഏപ്രിൽ 30-നകം ഈ അവസരം പ്രയോജനപ്പെടുത്തിയില്ലെങ്കിൽ വാഹന ഉടമകൾ മുഴുവൻ തുകയും പിഴയായി അടയ്‌ക്കേണ്ടി വരുമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.