തൃശ്ശൂർ സ്ഫോടനം; സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ ഇന്ന് സംഭവസ്ഥലം സന്ദർശിക്കും

തൃശ്ശൂർ: മുണ്ടത്തിക്കോട്ട് വെടിക്കെട്ട് പുരയിലുണ്ടായ ഉഗ്രസ്ഫോടനത്തിന് പിന്നാലെ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ ഇന്ന് സംഭവസ്ഥലം സന്ദർശിക്കും. സ്ഫോടനം നടക്കുന്ന സമയത്ത് അപകടസ്ഥലത്ത് ആകെ 32 പേർ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. 


സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം ഇതിനോടകം തന്നെ തെളിവെടുപ്പ് ആരംഭിച്ചിട്ടുണ്ട്.

അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ ശാസ്ത്രീയമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്. വെടിക്കെട്ട് നിർമ്മാണം നടന്നിരുന്ന സ്ഥലത്ത് സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി. 


നിർമ്മാണ പ്രവർത്തനങ്ങളിൽ സുരക്ഷാ വീഴ്ചയോ മറ്റ് നിയമലംഘനങ്ങളോ ഉണ്ടായിട്ടുണ്ടോ എന്ന് ഗൗരവമായി പരിശോധിക്കുമെന്ന് ഡിജിപി അറിയിച്ചു. 32 പേർ ഉണ്ടായിരുന്നതായി ഔദ്യോഗികമായി സ്ഥിരീകരിച്ചെങ്കിലും, അവിടെ കൂടുതൽ പേർ ഉണ്ടായിരുന്നോ എന്ന കാര്യത്തിലും വ്യക്തത വരുത്തും.


അപകടത്തെക്കുറിച്ച് ലഭ്യമായ എല്ലാ വിവരങ്ങളും വിശകലനം ചെയ്തുവരികയാണെന്നും സ്ഫോടനകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വൈകുന്നേരത്തോടെ പുറത്തുവിടാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

നിലവിൽ പരിക്കേറ്റവരുടെ ചികിത്സയ്ക്കും മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനുമുള്ള നടപടികൾക്കാണ് പോലീസ് മുൻഗണന നൽകുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !