ടെൽ അവീവിലേക്കുള്ള വിമാന സർവീസുകൾ മെയ് 31 വരെ റദ്ദാക്കി എയർ ഇന്ത്യ; യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്നതിനാൽ സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്ന് എംബസി

ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ ടെൽ അവീവിലേക്കുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ റദ്ദാക്കി. മെയ് 31 വരെയാണ് സർവീസുകൾ നിർത്തിവെച്ചിരിക്കുന്നത്. എയർ ഇന്ത്യയ്ക്ക് പുറമെ ആർകിയ, ഇസ്ര എയർ തുടങ്ങിയ വിദേശ വിമാനക്കമ്പനികളും സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. 


ഇതോടെ ഇസ്രയേലിലുള്ള നാൽപ്പതിനായിരത്തോളം ഇന്ത്യക്കാരുടെ യാത്ര പ്രതിസന്ധിയിലായി. നിലവിൽ ജോർദാൻ, ഈജിപ്ത് തുടങ്ങിയ അയൽരാജ്യങ്ങൾ വഴി റോഡ് മാർഗ്ഗം ഇസ്രയേലിലേക്ക് എത്തേണ്ട അവസ്ഥയിലാണ് യാത്രക്കാർ.


ഇസ്രയേലിലെ നിലവിലെ സാഹചര്യം ഇന്ത്യൻ എംബസി അതീവ ജാഗ്രതയോടെ നിരീക്ഷിച്ചു വരികയാണ്. അവിടെയുള്ള ഇന്ത്യൻ വംശജരുമായി എംബസി ഉദ്യോഗസ്ഥർ നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്. 

ഇന്ത്യൻ അംബാസഡർ ജെ.പി. സിങ്ങിന്റെ നേതൃത്വത്തിൽ പ്രവാസികൾക്കായി പ്രത്യേക ഓൺലൈൻ യോഗങ്ങൾ ചേരുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്നതിനാൽ സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്ന് എംബസി പൗരന്മാരോട് നിർദ്ദേശിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !