മസ്‌കറ്റിൽ നിന്ന് തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കുമുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാൻ എയർ ഇന്ത്യ എക്സ്‌പ്രസ് ;

മസ്‌കറ്റ്: മസ്‌കറ്റിൽ നിന്ന് തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കുമുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാൻ എയർ ഇന്ത്യ എക്സ്‌പ്രസ് തീരുമാനിച്ചു. ഏപ്രിൽ അഞ്ച് മുതൽ ഏപ്രിൽ 30 വരെയുള്ള പുതിയ ഷെഡ്യൂൾ പ്രകാരം ആഴ്ചയിൽ നാല് ദിവസമാകും സർവീസുകൾ ഉണ്ടാവുക. 

തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ രാത്രി 11:25-ന് മസ്‌കത്തിൽ നിന്ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 4:55-ന് തിരുവനന്തപുരത്തെത്തും. കണ്ണൂരിലേക്കുള്ള വിമാനം ഇതേ ദിവസങ്ങളിൽ രാത്രി 8:10-ന് പുറപ്പെട്ട് പുലർച്ചെ 1:20-ന് എത്തിച്ചേരും.

മുംബൈ, ഡൽഹി സെക്ടറുകളിലേക്കുള്ള നിലവിലെ സർവീസുകൾ മാറ്റമില്ലാതെ തുടരുമെങ്കിലും പുതിയ ഷെഡ്യൂളിൽ കോഴിക്കോട്, കൊച്ചി സെക്ടറുകളെ ഉൾപ്പെടുത്തിയിട്ടില്ല. 


നിലവിൽ യാത്രാക്ലേശം നേരിടുന്ന പ്രവാസികൾക്ക് പുതിയ ഷെഡ്യൂൾ വലിയ ആശ്വാസമാകുമെന്നാണ് കരുതപ്പെടുന്നത്. വേനലവധി മുന്നിൽക്കണ്ട് യാത്ര ആസൂത്രണം ചെയ്യുന്നവർക്ക് ഈ തീരുമാനം ഗുണകരമാകും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !