മസ്‌കറ്റ്: മസ്‌കറ്റിൽ നിന്ന് തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കുമുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാൻ എയർ ഇന്ത്യ എക്സ്‌പ്രസ് തീരുമാനിച്ചു. ഏപ്രിൽ അഞ്ച് മുതൽ ഏപ്രിൽ 30 വരെയുള്ള പുതിയ ഷെഡ്യൂൾ പ്രകാരം ആഴ്ചയിൽ നാല് ദിവസമാകും സർവീസുകൾ ഉണ്ടാവുക.
തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ രാത്രി 11:25-ന് മസ്‌കത്തിൽ നിന്ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 4:55-ന് തിരുവനന്തപുരത്തെത്തും. കണ്ണൂരിലേക്കുള്ള വിമാനം ഇതേ ദിവസങ്ങളിൽ രാത്രി 8:10-ന് പുറപ്പെട്ട് പുലർച്ചെ 1:20-ന് എത്തിച്ചേരും.
മുംബൈ, ഡൽഹി സെക്ടറുകളിലേക്കുള്ള നിലവിലെ സർവീസുകൾ മാറ്റമില്ലാതെ തുടരുമെങ്കിലും പുതിയ ഷെഡ്യൂളിൽ കോഴിക്കോട്, കൊച്ചി സെക്ടറുകളെ ഉൾപ്പെടുത്തിയിട്ടില്ല.
നിലവിൽ യാത്രാക്ലേശം നേരിടുന്ന പ്രവാസികൾക്ക് പുതിയ ഷെഡ്യൂൾ വലിയ ആശ്വാസമാകുമെന്നാണ് കരുതപ്പെടുന്നത്. വേനലവധി മുന്നിൽക്കണ്ട് യാത്ര ആസൂത്രണം ചെയ്യുന്നവർക്ക് ഈ തീരുമാനം ഗുണകരമാകും.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.