പുറമേരി: കുറ്റ്യാടി മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പാറക്കൽ അബ്ദുല്ലയുടെ പ്രചാരണ ബോർഡിൽ അശ്ലീല പടങ്ങൾ പതിച്ച നിലയിൽ.
പഞ്ചായത്തിലെ മുതുവടത്തൂരിലെ വിളയാട്ടേരി മുക്കിലും കോമത്ത് മുക്കിലുമുള്ള യുഡിഎഫ് പ്രചാരണ ബോർഡിലാണ് അശ്ലീല ചിത്രം പതിച്ച് വികൃതമാക്കിയ നിലയിൽ കാണപ്പെട്ടത്.
സംഭവത്തിൽ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി പ്രതിഷേധിച്ചു. സദാചാരവിരുദ്ധവും നിന്ദ്യവും നികൃഷ്ഠവുമായ പ്രവർത്തനങ്ങളിലേർപ്പെടുന്ന സാമുഹ്യവിരുദ്ധരെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നും തക്കതായ ശിക്ഷ നൽകണമെന്നും
യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ വി.എം. ചന്ദ്രൻ, കൺവീനർ കെ.ടി. അബ്ദു റഹിമാൻ എന്നിവർ ആവശ്യപ്പെട്ടു. അഡി. എസ്പി.സജീഷ് വാഴാളപ്പിൽ , റൂറൽ എസ്പി. ടി.ഫറാസ്, നാദാപുരം ഡിവൈഎസ്പി പ്രവീൺ കുമാർ, സിഐ എം.അനിൽ തുടങ്ങിയവർ സ്ഥലത്തെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.