ലൈഫ് മിഷൻ പദ്ധതിയിൽ നിന്ന് അനുവദിച്ച വീടുകളുടെ പണി പൂർത്തിയായില്ല; തുടർനിർമാണത്തിനു തുക ലഭിക്കാതെ ദുരിതത്തിലായി അടിച്ചിൽത്തൊട്ടി ഉന്നതിയിലെ കുടുംബങ്ങൾ

അതിരപ്പിള്ളി: തലചായ്ക്കാൻ അടച്ചുറപ്പുള്ള ഒരു വീടിനായി കാത്തിരിക്കുകയാണ് അടിച്ചിൽത്തൊട്ടി ഉന്നതിയിലെ കുടുംബങ്ങൾ. ലൈഫ് മിഷൻ പദ്ധതിയിൽ നിന്ന് അനുവദിച്ച വീടുകളിൽ പലതിന്റെയും തറ പണിതിട്ടുണ്ട്. ചിലത് ചുമർ വരെ പണിത നിലയിലാണ്. 


തുടർനിർമാണത്തിനു തുക ലഭിക്കാത്തതാണ് ഇവരെ ദുരിതത്തിലാക്കുന്നത്. വീടുപണി പൂർത്തിയാക്കുന്ന മുറയ്ക്കു തുക കൈമാറിയാൽ വീട് എത്രയും വേഗത്തിൽ പൂർത്തീകരിച്ച് നൽകാമെന്ന് കരാറുകാരൻ ഉറപ്പു നൽകിയിരുന്നതായി പറയുന്നു. 


എന്നാൽ പണി തുടങ്ങി ഒന്നര വർഷം പിന്നിട്ട ശേഷവും 450 ചതുരശ്ര അടിയിൽ നിർമിക്കുന്ന ഈ വീടുകളുടെ നിർമാണം എങ്ങുമെത്തിയിട്ടില്ല.


പകുതി പൂർത്തിയായ വീടുകൾ ആന നശിപ്പിക്കാതെ സംരക്ഷിക്കാൻ ഇതിനടുത്ത് താൽക്കാലികമായി കെട്ടിയുണ്ടാക്കിയ അടച്ചുറപ്പില്ലാത്ത കുടിലുകളിലാണ് കുഞ്ഞുങ്ങൾ അടങ്ങുന്ന കുടുംബങ്ങൾ കഴിയുന്നത്. 

ഈ കുടുംബങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് അടിച്ചിൽത്തൊട്ടിക്കാർ ആവശ്യപ്പെടുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !