‘രാജ്യാന്തര വിപണിയുടെ അവധി’; സ്വർണവില ഇന്നും നാളെയും മാറില്ല

സ്വർണവില ‘രാജ്യാന്തര വിപണിയുടെ അവധി’ പ്രമാണിച്ച് ഇന്നും നാളെയും മാറില്ല. അതേസമയം, ഇറാനും യുഎസ്-ഇസ്രയേലി സഖ്യവും തമ്മിലെ സംഘർഷം കൂടുതൽ കലുഷിതമാകുന്നത് സ്വർണവിലയിൽ അടുത്തയാഴ്ച കനത്ത ചാഞ്ചാട്ടത്തിന് വഴിവയ്ക്കുമെന്നാണ് വിലയിരുത്തൽ. സംഘർഷത്തിന് ശമനമുണ്ടാവുകയും ക്രൂഡ് ഓയിൽ വില താഴ്ന്നിറങ്ങുകയും ചെയ്താൽ രാജ്യാന്തര വിലയും കുറയും.


ഇപ്പോഴത്തെ വില നിലവിൽ ഔൺസിന് 4676 ഡോളറാണ് രാജ്യാന്തര വില. കേരളത്തിൽ പവൻവില 1,10,680 രൂപയിലും ഗ്രാം വില 13,835 രൂപയിലും മാറ്റമില്ലാതെ നിൽക്കുന്നു. രാജ്യാന്തര വിപണി, ബാങ്കുകൾ തുടങ്ങി വിലനിർണയത്തെ സ്വാധീനിക്കുന്ന വിപണികൾക്ക് അവധിയായതിനാൽ നാളെയും കേരളത്തിൽ വില മാറില്ല. വെള്ളി വിലയും ഗ്രാമിന് 250 രൂപയിൽ മാറ്റമില്ലാതെ നിൽക്കുന്നു.


സംഘർഷം തണുത്താൽ സംഘർഷത്തിന് അയവുവന്നാൽ രാജ്യാന്തര ക്രൂ‍ഡ് ഓയിൽ വില താഴേക്ക് നീങ്ങാം. യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 പ്രധാന കറൻസികൾക്ക് എതിരായ യുഎസ് ഡോളർ ഇൻഡക്സും താഴാം. പണപ്പെരുപ്പഭീതിയും എണ്ണവില കുറയുന്നതോടെ താഴും. ഇതുപക്ഷേ, സ്വർണത്തിന് നേട്ടമാവുകയും വില കൂടുകയും ചെയ്യാം. 5000 തൊട്ടാൽ ഏപ്രിലിൽ‌ രാജ്യാന്തരവില ഔൺസിന് 5000 ഡോളർ നിലവാരം വീണ്ടെടുത്താൽ കേരളത്തിൽ പവൻവില 1.15 ലക്ഷം രൂപയ്ക്ക് മുകളിലേക്ക് കടക്കാം. എന്നാൽ, സംഘർഷം വീണ്ടും രൂക്ഷമായാൽ എണ്ണവില ബാരലിന് 120 ഡോളറിലേക്ക് നീങ്ങിയേക്കും. ഇത് പണപ്പെരുപ്പപ്പേടി കൂടാനും ഇടയാക്കും. ഡോളർ മുന്നേറും. ഇത് സ്വർണത്തിന് തിരിച്ചടിയാകും.

4500ലേക്ക് വീണാൽ എണ്ണവില മുന്നേറിയാൽ രാജ്യാന്തരവില 4500 ഡോളറിന് താഴെയെത്താമെന്നാണ് നിരീക്ഷകവാദങ്ങൾ‌. കേരളത്തിൽ പവൻവില 1.05 ലക്ഷത്തിന് താഴേക്കും വീഴാൻ അതിടയാക്കും. ആഭരണപ്രിയർക്ക് അതു നേട്ടമാകും. നിക്ഷേപപ്രിയർക്ക് തിരിച്ചും. സ്വർണവില ഇടിയുമ്പോൾ ‘ഡിപ്-ബയിങ്ങിനും’ കൂടുമ്പോൾ ‘ലാഭമെടുപ്പിനും’ സാധ്യതയേറെ. ഇതും വിലയെ സ്വാധീനിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !