ലാൻഡിങ്ങിന് തൊട്ടുമുൻപ് സാങ്കേതിക തകരാർ; വിമാനം ആകാശത്ത് ചുറ്റിപ്പറന്നത് നാലുമണിക്കൂറോളം;

ബെംഗളൂരു: ലാൻഡിങ്ങിന് തൊട്ടുമുൻപ് സാങ്കേതിക തകരാറുണ്ടായതോടെ വിമാനം ആകാശത്ത് ചുറ്റിപ്പറന്നത് നാലുമണിക്കൂറോളം. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താളത്തിൽനിന്ന് ഞായറാഴ്ച വൈകിട്ട് മൂന്നുമണിയോടെ കർണാടകയിലെ ഹുബ്ബള്ളിയിലേക്ക് പുറപ്പെട്ട ഫ്‌ലൈ 91 എയർലൈൻസിന്റെ വിമാനത്തിലാണ് സംഭവം.


ഹുബ്ബള്ളിയിൽ വൈകിട്ട് നാലരയ്ക്കാണ് വിമാനം ലാൻഡ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ ഹുബ്ബള്ളിയോട് അടുക്കവേ, വിമാനത്തിന് പെട്ടെന്ന് സാങ്കേതിക തകരാറുണ്ടായി. ഇതോടെ വിമാനം ലാൻഡ് ചെയ്യാനുള്ള തീരുമാനത്തിൽനിന്ന് പിന്മാറാൻ പൈലറ്റുമാർ നിർബന്ധിതരായി. തുടർന്ന് നാലുമണിക്കൂറോളമാണ് വിമാനം ആകാശത്ത് ചുറ്റിപ്പറന്നത്. 


ശിവമോഗ, ദേവനഗരെ, മുന്ദ്‌ഗോഡ് തുടങ്ങിയ പ്രദേശങ്ങൾക്ക് മുകളിലൂടെയായിരുന്നു ഈ സമയം വിമാനം പറന്നത്. ആശങ്കനിറഞ്ഞ നിമിഷങ്ങളുടെ അവസാനം, ആവർത്തിച്ചുള്ള ശ്രമങ്ങൾക്കൊടുവിൽ വിമാനം വൈകിട്ട് ഏഴരയോടെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ട്, സുരക്ഷിതമായി ഇറക്കുകയായിരുന്നു.


വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർ പേടിച്ചരണ്ട നിലയിലായിരുന്നെന്നും പലരും പ്രാർഥിക്കുകയും കരയുകയും ചെയ്തിരുന്നെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, യാത്രികരുടെ ബന്ധുക്കൾ ഫ്‌ലൈ 91-നെതിരേ വിമർശനവുമായി രംഗത്തെത്തി. 


വിമാനക്കമ്പനി ശരിയായി ആശയവിനിമയം നടത്തിയില്ലെന്നും ശ്രദ്ധക്കുറവുണ്ടായെന്നും കൃത്യമായ വിവരങ്ങൾ കൈമാറിയില്ലെന്നും അവർ ആരോപിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !