സംസ്ഥാനത്തെ സ്വർണവില ഇന്നും കുറഞ്ഞു. ഗ്രാമിന് 75 രൂപ കുറഞ്ഞ് 13,735 രൂപയായി. പവൻ വില 600 രൂപ കുറഞ്ഞ് 1,09,880 രൂപയായി. അമേരിക്കൻ ഡോളറിന്‍റെ വിനിമയ നിരക്ക് വർധിച്ചതും ലാഭമെടുപ്പുമാണ് വില ഇടിയാൻ കാരണം. ഇന്നലെ രാവിലെ കുറഞ്ഞെങ്കിലും ഉച്ചയോടെ തിരിച്ചു കയറിയിരുന്നു.
ഇന്നലെ ഉച്ചക്ക് ശേഷമുണ്ടായ മുന്നേറ്റത്തിന്‍റെ നേട്ടമെടുക്കാൻ നിക്ഷേപകർ ഇന്ന് തന്നെ തയാറായതും വില ഇടിച്ചു. കനം കുറഞ്ഞ ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണം ഗ്രാമിന് 11,355 രൂപയിലെത്തി. ചില ജ്വല്ലറികളില്‍ ഗ്രാമിന് 11,290 രൂപയ്ക്കും വിൽക്കുന്നുണ്ട്. വെള്ളി വില ഗ്രാമിന് 250 രൂപയാണ്. ഇന്നത്തെ വിലയിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പത്തുശതമാനം പണിക്കൂലി സഹിതം 1,24,500 രൂപയെങ്കിലും വേണ്ടി വരും.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.