സുഖോയ്-30 എംകെഐ യുദ്ധവിമാനം അപകടത്തിൽപ്പെട്ടതിനെത്തുടർന്ന് താൽക്കാലികമായി അടച്ച പുണെ രാജ്യാന്തര വിമാനത്താവളത്തിലെ റൺവേ വെള്ളിയാഴ്ച രാവിലെ 8 മണിയോടെ വീണ്ടും പ്രവർത്തനസജ്ജമായി

മുംബൈ: വ്യാഴാഴ്ച രാത്രി വൈകി പുണെ രാജ്യാന്തര വിമാനത്താവളത്തിൽ ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം അപകടത്തിൽപ്പെട്ടതിനെത്തുടർന്ന് റൺവേ താൽക്കാലികമായി അടച്ചു. ഇതേത്തുടർന്ന് പുണെയിൽ ഇറങ്ങേണ്ടിയിരുന്ന നിരവധി വിമാനങ്ങൾ വിവിധ നഗരങ്ങളിലേക്കു വഴിതിരിച്ചുവിട്ടു. 


വ്യോമസേനയുടെ സുഖോയ്-30 എംകെഐ വിമാനമാണ് ലാൻഡിങ്ങിനിടെ അപകടത്തിൽപ്പെട്ടതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. വിമാനത്തിലെ ജീവനക്കാർ സുരക്ഷിതരാണെന്നും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ലെന്നും വ്യോമസേന അറിയിച്ചു. റൺവേയിലെ തടസങ്ങൾ നീക്കി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഉടൻ ആരംഭിച്ചതായും വ്യോമസേന എക്സിലൂടെ വ്യക്തമാക്കി. 


പുണെ റൺവേയിലെ അറ്റകുറ്റപ്പണികൾ പൂർത്തിയായതായും വെള്ളിയാഴ്ച രാവിലെ 8 മണിയോടെ വിമാനത്താവളം വീണ്ടും പ്രവർത്തനസജ്ജമായതായും അധികൃതർ അറിയിച്ചു.


റൺവേ അടച്ചതോടെ പുണെയിൽ ഇറങ്ങേണ്ടിയിരുന്ന എട്ടോളം വിമാനങ്ങൾ സൂറത്ത്, മനോഹർ രാജ്യാന്തര വിമാനത്താവളം (ഗോവ), നവി മുംബൈ, ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു. ഇത് യാത്രക്കാരെ വലിയതോതിൽ ബാധിക്കുകയും യാത്ര വൈകാൻ കാരണമാവുകയും ചെയ്തു.

ഒരു വർഷത്തിനിടെ സുഖോയ്-30 എംകെഐ വിമാനം ഉൾപ്പെടുന്ന രണ്ടാമത്തെ അപകടമാണിത്. ഈ വർഷം മാർച്ച് 5ന് അസമിലെ കർബി ആംഗ്ലോങ് ജില്ലയിൽ സുഖോയ് വിമാനം തകർന്ന് രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !