വിരുദുനഗറിൽ പടക്ക നിർമാണ ശാലയിലുണ്ടായ വൻ സ്‌ഫോടനത്തിൽ മരണസംഖ്യ 24 ആയി; ച്ചവരിൽ നാലു പേരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല

തമിഴ്‌നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമാണ ശാലയിലുണ്ടായ വൻ സ്‌ഫോടനത്തിൽ മരണസംഖ്യ 24 ആയി ഉയർന്നു. വിരുദുനഗർ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചതോടെയാണ് മരണസംഖ്യ വർദ്ധിച്ചത്. മരിച്ചവരിൽ നാലു പേരെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.


വിരുദുനഗറിന് സമീപം പ്രവർത്തിക്കുന്ന വനജ ഫയർ വർക്ക് എന്ന സ്ഥാപനത്തിലാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ ഫാക്ടറിയിലെ നാല് മുറികൾ പൂർണ്ണമായും തകർന്നു വീണു. സ്‌ഫോടനം നടന്ന സമയത്ത് അമ്പതോളം തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നു എന്നാണ് പ്രാദേശിക മാധ്യമങ്ങൾ നൽകുന്ന വിവരം.


കിലോമീറ്ററുകളോളം ദൂരത്തിൽ സ്‌ഫോടനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടത് അപകടത്തിന്റെ തീവ്രത വെളിപ്പെടുത്തുന്നു.

മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടപടികൾക്കായി മാറ്റിയിരിക്കുകയാണ്. മധുര, തിരുനെൽവേലി മെഡിക്കൽ കോളേജുകളിൽ നിന്നുള്ള വിദഗ്ധർ ഉൾപ്പെടെയുള്ള 14 അംഗ ഡോക്ടർമാരുടെ സംഘമാണ് പോസ്റ്റുമോർട്ടം നടപടികൾക്ക് നേതൃത്വം നൽകുന്നത്.


നടപടികൾ വേഗത്തിൽ പൂർത്തിയാക്കി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകാൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. തിരിച്ചറിഞ്ഞ 20 പേരുടെ മൃതദേഹങ്ങളാണ് ആദ്യഘട്ടത്തിൽ പോസ്റ്റുമോർട്ടം ചെയ്യുന്നത്.


സംഭവത്തിൽ ഫാക്ടറി ഉടമയ്ക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടാതെ, സ്‌ഫോടനത്തിന്റെ കാരണങ്ങൾ കണ്ടെത്താനായി സർക്കാർ നിയോഗിച്ച വിദഗ്ധസംഘം സ്ഥലം സന്ദർശിച്ച് ഉടൻ തന്നെ റിപ്പോർട്ട് സമർപ്പിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !