പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം തള്ളുന്നവരെ പിടികൂടാൻ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നു; തദ്ദേശ സ്ഥാപനങ്ങളെ സഹായിക്കാൻ സി-ഡിറ്റ് ക്യാമറകളും കെ-ഫോൺ ഇന്റർനെറ്റ് സൗകര്യവും

പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം തള്ളുന്നവരെ പിടികൂടാൻ സി-ഡിറ്റിന്റെയും കെ-ഫോണിന്റെയും സഹായത്തോടെ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നു. തദ്ദേശ സ്ഥാപനങ്ങൾ മാലിന്യം തള്ളുന്ന പ്രധാന ഇടങ്ങൾ കണ്ടെത്തി അവിടെ ഒളിക്യാമറകൾ സ്ഥാപിക്കാനാണ് നടപടി തുടങ്ങിയത്. 


സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം നിരീക്ഷണ സംവിധാനമൊരുക്കാൻ മടിച്ചുനിന്ന തദ്ദേശ സ്ഥാപനങ്ങളെ സഹായിക്കാൻ സി-ഡിറ്റ് ക്യാമറകളും കെ-ഫോൺ ഇന്റർനെറ്റ് സൗകര്യവും ലഭ്യമാക്കും. നേരത്തെ സ്ഥാപിച്ച ക്യാമറകൾ വഴി കുറ്റക്കാരെ കണ്ടെത്താൻ കഴിഞ്ഞതോടെയാണ് ഈ സംവിധാനം വിപുലമാക്കാൻ തീരുമാനിച്ചത്.


നിരീക്ഷണത്തിന് പുറമെ പൊതുജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിക്കാൻ പ്രത്യേക വാട്സാപ്പ് നമ്പറും സജ്ജമാക്കിയിട്ടുണ്ട്. ജലാശയങ്ങളിലോ പൊതുവിടങ്ങളിലോ മാലിന്യം നിക്ഷേപിക്കുന്നവരുടെ ഫോട്ടോയോ വീഡിയോയോ എടുത്ത് അയച്ചാൽ ഇൻഫർമേഷൻ കേരള മിഷന്റെയും ക്ലീൻ കേരള മിഷന്റെയും നേതൃത്വത്തിൽ നടപടികൾ സ്വീകരിക്കും. 


നിയമലംഘകർക്ക് വൻതുക പിഴ ചുമത്തുന്നതിനൊപ്പം മാലിന്യം കടത്താൻ ഉപയോഗിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കാനും ഡി.ജി.പി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

പോലീസിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും സംയുക്ത നീക്കത്തിലൂടെ പൊതുവിടങ്ങൾ പൂർണ്ണമായും മാലിന്യമുക്തമാക്കുകയാണ് ലക്ഷ്യം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !