വനിതാ സംവരണ ബില്ലിന്റെ മറവിൽ രാജ്യത്തെ ജനങ്ങളെ വഞ്ചിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തമിഴ്‌നാട്ടിലെ പൊന്നേരിയിലും റാണിപ്പേട്ടിലും നടന്ന തിരഞ്ഞെടുപ്പ് റാലികളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വനിതാ സംവരണ ഭേദഗതി ബില്ലിന് പിന്നിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും ദുർബലപ്പെടുത്താനുള്ള ഗൂഢലക്ഷ്യമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
വനിതാ സംവരണത്തിന്റെ പേരിൽ രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് ഭൂപടം മാറ്റാനാണ് ബിജെപി ശ്രമിക്കുന്നത്. മണ്ഡല പുനർനിർണ്ണയത്തെ രാഷ്ട്രീയ ആയുധമാക്കി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പാർലമെന്റ് പ്രാതിനിധ്യം കുറയ്ക്കാനുള്ള ഈ നീക്കം ദേശവിരുദ്ധം ആണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയും ആർഎസ്എസും തമിഴ്‌നാടിന്റെ ഭാഷയെയും ചരിത്രത്തെയും ആക്രമിക്കുകയാണ്.
തമിഴ്‌നാടിനെ ഡൽഹിയിൽ ഇരുന്ന് ഭരിക്കാമെന്നത് മോദിയുടെ വ്യാമോഹം മാത്രമാണെന്നും ലോകത്തെ ഒരു ശക്തിക്കും തമിഴ് ഭാഷയെ തൊടാൻ കഴിയില്ലെന്നും രാഹുൽ വ്യക്തമാക്കി. അഴിമതിയിൽ മുങ്ങിയ എഐഎഡിഎംകെ നേതാക്കൾ മോദിയുടെയും അമിത് ഷായുടെയും നിയന്ത്രണത്തിലാണ്.
തമിഴ് ജനതയ്ക്ക് വേണ്ടി പോരാടിയിരുന്ന പഴയ എഐഎഡിഎംകെ ഇപ്പോൾ ഒരു ‘പൊള്ളയായ തോട്’ മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു. തമിഴ്‌നാട്ടിൽ ഏപ്രിൽ 23-ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യത്തിനൊപ്പമാണ് കോൺഗ്രസ് മത്സരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.