തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ കരിനിഴലിലും ആചാരപ്പെരുമ ഒട്ടും ചോരാതെയാണ് ഇത്തവണ തൃശൂർ പൂരം ആഘോഷിക്കപ്പെട്ടത്. വലിയ ആഘോഷങ്ങൾ ഒഴിവാക്കിയും വെടിക്കെട്ട് വേണ്ടെന്ന് വെച്ചും പൂരപ്രേമികൾ ദുരന്തത്തിന്റെ വേദനയിൽ പങ്കുചേർന്നു.
കുടമാറ്റത്തിന്റെ ദൈർഘ്യം ഗണ്യമായി കുറച്ചെങ്കിലും, തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങൾ മത്സരിച്ച് ഉയർത്തിയ വർണ്ണക്കുടകൾ തേക്കിൻകാട് മൈതാനത്തെത്തിയ ജനസാഗരത്തിന് നയനമനോഹരമായ കാഴ്ചയായി.
കണിമംഗലം ശാസ്താവ് പൂരനഗരിയിലേക്ക് എത്തിയതോടെയാണ് പൂരദിനത്തിന് തുടക്കമായത്. വലിയാലുക്കൽ കുട്ടിശങ്കരൻ കോലമേറ്റിയ ശാസ്താവിന്റെ പൂരത്തിന് ജിതിൻ കല്ലാറ്റ് മേളപ്രമാണിത്വം വഹിച്ചു. പിന്നാലെ പനമുക്കംപിള്ളി ശാസ്താവും വിവിധ ഘടകപൂരങ്ങളും വടക്കുംനാഥനിലെത്തി.
പൂരപ്രേമികൾ ഏറെ കാത്തിരുന്ന ചെമ്പുക്കാവ് ഭഗവതിയുടെ എഴുന്നള്ളത്തിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തിടമ്പേറ്റിയത് ആരാധകരിൽ വലിയ ആവേശമുണ്ടാക്കി. ഒൻപത് ആനകളുടെ അകമ്പടിയോടെ എത്തിയ കാരമുക്ക് ഭഗവതിയുടെ പൂരത്തിന് പത്മശ്രീ പെരുവനം കുട്ടന്മാരാർ മേളപ്രമാണിത്വം വഹിച്ചു. ലാലൂർ, ചൂരക്കോട്ടുകാവ്, അയ്യന്തോൾ, നെയ്തലക്കാവ് ഭഗവതിമാരും നിശ്ചയിച്ച ക്രമമനുസരിച്ച് പൂരനഗരിയിലെത്തി.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.