കാസർകോട്: കാസർകോട് നിയമസഭാ മണ്ഡലത്തിലെ എൽ.ഡി.എഫ്. സ്ഥാനാർഥി ഷാനവാസ് പാദൂരിനെതിരേ വനിതാ ലീഗ് നേതാവ് നടത്തിയ വിദ്വേഷ പരാമർശം വിവാദത്തിൽ. മുല്ലേരിയിൽ നടന്ന കുടുംബയോഗത്തിനിടെ വനിതാ ലീഗ് ജില്ലാ സെക്രട്ടറി ആയിഷത്ത് ഫർസാന, ഷാനവാസ് പാദൂരിനെ 'മുനാഫിഖ്' (കപട വിശ്വാസി) എന്ന് വിളിച്ച് ആക്ഷേപിച്ചെന്നാണ് ആരോപണം.
ഇത്തരമൊരു വിദ്വേഷ പ്രചാരണം തിരഞ്ഞെടുപ്പ് ചട്ടലംഘനമായതിനാൽ എൽ.ഡി.എഫ്. നേതൃത്വം ഇതിനെതിരേ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ ഏജന്റാണെന്നും ബി.ജെ.പി.യുമായി ഡീലുണ്ടെന്നും സ്ഥാനാർഥി പ്രഖ്യാപനം മുതൽതന്നെ തനിക്കെതിരേ ആരോപണം ഉയരുന്നുണ്ടെന്നും ഷാനവാസ് പറഞ്ഞു. സാധാരണയായി തിരഞ്ഞെടുപ്പിന് രണ്ടുദിവസംമുൻപ് ഇറക്കാറുള്ള ഇത്തരം ആരോപണങ്ങൾ ഇത്തവണ നേരത്തേതന്നെ ഇറക്കുന്നത് എതിരാളികളുടെ തത്രപ്പാടാണ് കാണിക്കുന്നതെന്നും ഷാനവാസ് പറഞ്ഞു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.