കാർ കിണറ്റിലേക്ക് മറിഞ്ഞ് ആറ് കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ ഒൻപതു പേർ മരിച്ചു

നാസിക്: മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ കാർ കിണറ്റിലേക്ക് മറിഞ്ഞ് ആറ് കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ ഒൻപതു പേർ മരിച്ചു. സുനിൽ ദത്താത്രേയ ദർഗോഡെ (34), ഭാര്യ രേഷ്മ (30), മകൾ രാഖി (10), സഹോദരപുത്രിമാരായ മാധുരി (13), ശ്രാവണി (11), ആശ അനിൽ ദർഗോഡെ (32), മകൻ ശ്രേയസ് (11), മകൾ സൃഷ്ടി (14), സഹോദരപുത്രി സമൃദ്ധി (7) എന്നിവരാണ് മരിച്ചത്.


വെള്ളിയാഴ്ച രാത്രി 11:30ന് നാസിക്കിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള ദിൻഡോരിയിലായിരുന്നു അപകടം. ഇൻഡോറിൽ നിന്നുള്ള ഈ കുടുംബം ശിവാജിനഗറിലെ ഹാളിൽ നടന്ന പരിപാടിയിൽ പങ്കെടുത്തശേഷം മടങ്ങുകയായിരുന്നു. ഇതിനിടെ, നിയന്ത്രണംവിട്ട കാർ റോഡിൽനിന്ന് തെന്നിമാറി സമീപത്തെ കിണറ്റിലേക്ക് വീണു. 


സംഭവമറിഞ്ഞ ഉടൻ അഗ്നിശമനസേനയും പൊലീസും സ്ഥലത്തെത്തി. കിണർ പൂർണമായും വെള്ളം നിറഞ്ഞ അവസ്ഥയിലായിരുന്നത് രക്ഷാദൗത്യം ദുഷ്കരമാക്കി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ക്രെയിനുകൾ ഉപയോഗിച്ചാണ് വാഹനം പുറത്തെടുത്തത്.


കാറിൽനിന്ന് ഒൻപത് മൃതദേഹങ്ങൾ കണ്ടെടുത്തു. വാഹനത്തിൽ നിന്ന് തെറിച്ചുപോയി വെള്ളത്തിൽ വീണ മറ്റൊരു പെൺകുട്ടിക്കായി പ്രത്യേക തിരച്ചിൽ ആരംഭിച്ചു. ദിൻഡോരി പൊലീസ് കേസെടുത്തു. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !