FCRA നിയമഭേദഗതി, ബില്ല് പാസാക്കാതെ മാറ്റിവെച്ചത് സ്വാഗതാർഹം: പാലാ രൂപതാ അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ : എഫ്സിആർഎ നിയമ ഭേദഗതിയിൽ ബിൽ പാസ്സാക്കാതെ മാറ്റിവെച്ചത് സഭയ്ക്ക് ആശ്വാസകരമെന്ന് പാലാ രൂപതാ അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു.. പാലാ കത്തീഡ്രൽ പള്ളിയിൽ പെസഹാ വ്യാഴത്തിന്റെ കുർബാനയ്ക്കിടെ വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പിതാവ്.

എഫ് സി ആർ എ വിഷയത്തിൽ സഭയ്ക്ക് വലിയ വിയോജിപ്പുകൾ ഉണ്ടായിരുന്നെങ്കിലും കേന്ദ്രസർക്കാർ നിലവിലുള്ള ബില്ല് പാസാക്കാതെ മാറ്റിവെച്ചത് ആശ്വാസകരമാണ് എന്ന് അദ്ദേഹം പറഞ്ഞു.


രാജീവ് ചന്ദ്രശേഖറിന്റെയും ഷോൺ ജോർജിനെയും ഇടപെടലിനെ തുടർന്നാണ് FCRA നിയമഭേദഗതി ബില്ല് പാർലമെന്റിൽ അവതരിപ്പിച്ച് നിയമമാക്കുന്നതിൽ നിന്ന് നിലവിൽ മാറ്റി വെച്ചിട്ടുള്ളത്. 

ഏതെങ്കിലും വിധത്തിൽ സഭയെയോ മറ്റേതെങ്കിലും മതസ്ഥാപനങ്ങളെയോ ലക്ഷ്യമിട്ടല്ല നിർദ്ദിഷ്ട നിയമ ഭേദഗതി എന്ന് ഔദ്യോഗികമായി സഭാ നേതാക്കന്മാരെയും സഭാ മക്കളെയും അറിയിക്കുവാൻ ഷോൺ ജോർജിനെ പാർട്ടിയുടെ കേന്ദ്രനേതൃത്വം ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച ഉറപ്പ് അമിത് ഷായിൽ നിന്ന് ലഭിച്ചതായും ഷോൺ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !