പസഫിക് സമുദ്രത്തിലെ എൽ-നിനോ പ്രതിഭാസം ശക്തമാകുന്നത് മൺസൂണിനെ ബാധിക്കും; തെക്ക്-പടിഞ്ഞാറൻ കാലവർഷം കുറയാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് ഇത്തവണ തെക്ക്-പടിഞ്ഞാറൻ കാലവർഷം കുറയാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. പസഫിക് സമുദ്രത്തിലെ എൽ-നിനോ പ്രതിഭാസം ശക്തമാകുന്നതാണ് മൺസൂണിനെ ബാധിക്കുന്നത്. 


കേരളം ഉൾപ്പെടെയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ ഇത്തവണ പ്രതീക്ഷിച്ച മഴ ലഭിക്കില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. മഴ കുറയുന്നതിനൊപ്പം സംസ്ഥാനത്ത് വേനൽച്ചൂട് റെക്കോർഡ് നിലയിലേക്ക് ഉയരുകയാണ്. ഏപ്രിൽ 14 വരെ പത്തോളം ജില്ലകളിൽ ഉയർന്ന താപനില സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി വരെ കൂടാൻ സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 


കൊല്ലം, പാലക്കാട്, കോഴിക്കോട്, കാസർകോട് ജില്ലകളിൽ താപനില 38°C വരെയും, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ 37°C വരെയും ഉയരാനിടയുണ്ട്. പത്തനംതിട്ടയിൽ 36°C വരെ ചൂട് അനുഭവപ്പെട്ടേക്കാം. അന്തരീക്ഷത്തിലെ ഈർപ്പവും ഉയർന്ന താപനിലയും ചേരുന്നതോടെ മലയോര മേഖലകളിലൊഴികെ വല്ലാത്ത അസ്വസ്ഥതയും ഉഷ്ണവും അനുഭവപ്പെടാൻ സാധ്യതയുണ്ട്.

വേനൽ മഴയ്ക്ക് നേരിയ സാധ്യതയുണ്ടെങ്കിലും നിലവിലെ ചൂടിൽ നിന്ന് പെട്ടെന്നൊരു മോചനം ഉണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !