ബെഞ്ചമിൻ നെതന്യാഹുവിന്റേത് വലിയ നയതന്ത്ര പരാജയം; പ്രതിപക്ഷ നേതാവ് യെയർ ലാപിഡ്

ഇറാനുമായുള്ള വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ ഇസ്രയേലിനുള്ളിൽ രാഷ്ട്രീയ പോരാട്ടം കടുക്കുന്നു. രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തൽ കരാർ ആശ്വാസമാകുമ്പോഴും, ചർച്ചകളുടെ മേശയിൽ ഇസ്രയേലിന് അർഹമായ സ്ഥാനം ലഭിച്ചില്ലെന്നാരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. 


പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റേത് വലിയ നയതന്ത്ര പരാജയമാണെന്നും ഇത് ദേശീയ അപമാനമാണെന്നും പ്രതിപക്ഷ നേതാവ് യെയർ ലാപിഡ് തുറന്നടിച്ചു. വെടിനിർത്തലിനെക്കാൾ വലിയൊരു രാഷ്ട്രീയ ചുഴലിക്കാണ് ഇതോടെ ഇസ്രയേൽ സാക്ഷ്യം വഹിക്കുന്നത്.


അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മധ്യസ്ഥതയിലുള്ള വെടിനിർത്തൽ നീക്കങ്ങളെ നെതന്യാഹു സ്വാഗതം ചെയ്തുവെങ്കിലും ഒരു സുപ്രധാന നിബന്ധന മുന്നോട്ട് വെച്ചിട്ടുണ്ട്. ഇറാനെതിരായ ആക്രമണങ്ങൾ നിർത്തിവെച്ചാലും ലബനാനിൽ സൈനിക നടപടി തുടരുമെന്നാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം. വരാനിരിക്കുന്ന ചർച്ചകളിൽ ഇസ്രായേലിന്റെ സുരക്ഷാ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു. അതേസമയം, പാകിസ്ഥാൻ പ്രധാനമന്ത്രി ശഹബാസ് ശരീഫ് മേഖലയിൽ സമഗ്ര വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ലബനാൻ വിഷയത്തിൽ ഇസ്രയേൽ വിരുദ്ധ നിലപാട് സ്വീകരിച്ചത്.


ഇറാൻ മുന്നോട്ട് വെച്ച 10 ഇന നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നിലവിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നിരിക്കുന്നത്. ആക്രമണങ്ങൾ അവസാനിപ്പിച്ചാൽ രണ്ടാഴ്ചത്തേക്ക് തിരിച്ചടികൾ ഒഴിവാക്കാമെന്നാണ് കരാറിലെ പ്രധാന വ്യവസ്ഥ. എന്നാൽ കരാർ ലംഘിക്കപ്പെട്ടാൽ അതിശക്തമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സമാധാന ചർച്ചകളുടെ അടുത്ത ഘട്ടം ഇസ്ലാമാബാദിൽ നടക്കാനിരിക്കെ, ലബനാനിലെ ഇസ്രയേൽ നീക്കങ്ങൾ മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് കരിനിഴൽ വീഴ്ത്തുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !