പൊലീസ് സംരക്ഷണവും വോട്ടിംഗ് ക്രമക്കേടുകൾ തടയാൻ കർശന നടപടികളും വേണമെന്ന് ആവശ്യം; ടി .കെ. ഗോവിന്ദൻ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും;

തളിപ്പറമ്പിലെ സ്വതന്ത്ര സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദൻ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പൊലീസ് സംരക്ഷണവും വോട്ടിംഗ് ക്രമക്കേടുകൾ തടയാൻ കർശന നടപടികളും ആവശ്യപ്പെട്ടാണ് യുഡിഎഫ് പിന്തുണയുള്ള ഗോവിന്ദൻ കോടതിയെ സമീപിച്ചിരിക്കുന്നത്.


സ്ഥാനാർത്ഥിക്ക് ആവശ്യമായ പൊലീസ് സംരക്ഷണം ഇതിനോടകം ഉറപ്പാക്കിയിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം കോടതിയെ ബോധിപ്പിച്ചിരുന്നു. ഇക്കാര്യം ഇന്ന് രേഖാമൂലം കോടതിയെ അറിയിക്കാൻ ജസ്റ്റിസ് എൻ. നഗരേഷ് നിർദ്ദേശിച്ചു.


തെരഞ്ഞെടുപ്പിൽ വ്യാപകമായി വ്യാജ വോട്ടുകൾ നടക്കാൻ സാധ്യതയുണ്ടെന്ന ആശങ്കയും ഹർജിക്കാരൻ പങ്കുവെച്ചിട്ടുണ്ട്.

അതിനാൽ സ്ഥലത്തില്ലാത്തവർ, മരിച്ചവർ , താമസം മാറിയവർ എന്നിവരുടെ കൃത്യമായ പട്ടിക തയ്യാറാക്കി കള്ളവോട്ട് തടയാൻ നടപടി വേണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !