നഗരത്തെ ഇളക്കി മറിച്ച് എൻഡിഎയുടെ തിരഞ്ഞെടുപ്പ് മെഗാ റാലി; ഭരണങ്ങാനത്ത് നിന്നും ആരംഭിച്ച മെഗാ ബൈക്ക് റാലി കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു

പാലാ: നഗരത്തെ ഇളക്കി മറിച്ച് എൻഡിഎയുടെ തിരഞ്ഞെടുപ്പ് മെഗാ റാലി. പാലാ നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥമാണ് രണ്ടായിരത്തിൽ അധികം ബൈക്കുകൾ പങ്കെടുത്ത ഭീമൻ മെഗാ ബൈക്ക് റാലി സംഘടിപ്പിച്ചത്. ഭരണങ്ങാനത്ത് നിന്നും ആരംഭിച്ച മെഗാ ബൈക്ക് റാലി കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. 


ബിജെപിയുടെയും എൻ ഡി എ യുടെയും സംഘബലം ഒരിക്കൽ കൂടി പാലാ നഗരതെയും എതിരാളികളെയും ബോധ്യപ്പെടുത്തിയ വമ്പിച്ച പ്രകടനമായിരുന്നു ബിജെപി ആസൂത്രണം ചെയ്തത്. സംഘബലം കൊണ്ട് പാലാ നഗരത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചതായിരുന്നു ബിജെപിയുടെ റാലി. പലരും കുടുംബ സമ്മതമാണ് റാലിക്ക് എത്തിയത്. കേന്ദ്രമന്ത്രിയെയും സ്ഥാനാർത്ഥിയെയും കാണുന്നതിനും അഭിവാന്ദനം ചെയ്യുന്നതിനുമായി ആയിരക്കണക്കിനാളുകളാണ് റോഡിൻ്റെ ഇരുവശങ്ങളിലും കാത്തുനിന്നത്. നൂറ് കണക്കിന് സ്‌ത്രീകളുടെ സജീവമായ പങ്കാളിത്തവും റാലിയിൽ ഉണ്ടായിരുന്നു.


കടനാട്, കരൂർ, കൊഴുവനാൽ, മേലുകാവ്, മുത്തോലി, തലനാട്, എലിക്കുളം, മീനച്ചിൽ, മൂന്നിലവ്, രാമപുരം, തലപ്പലം എന്നിവിടങ്ങളിൽ നിന്നും ചെറുസംഘമായി ഭരണങ്ങാനത്ത് എത്തിയ റാലികൾ ഭരണങ്ങാനത്ത് നിന്നും മെഗ റാലിയായി ഇരാറ്റുപേട്ട ജംഗ്ഷനിൽ എത്തി ബൈപ്പാസ് റോഡിൽ പ്രവേശിച്ച് അരുണാപുരം മരിയൻ ജംഗ്ഷനിലൂടെ കൊട്ടാരമറ്റം വഴി കുരിശുപള്ളി കവലയിൽ എത്തി. തുടർന്ന് അമലോത്ഭവ കപ്പളയിൽ എത്തിയ കേന്ദ്രമന്ത്രിയും സ്ഥാനാർത്ഥിയും മാതാവിൻ്റെ തിരസ്വരൂപത്തിന് മുൻപിൽ കുരിശ് വരച്ച് പ്രാർത്ഥിക്കുകയും മെഴുകുതിരി കത്തിക്കുകയും ചെയ്തു. 

തുടർന്ന് മഹാറാണി തീയറ്ററിന് മുൻപിലൂടെ ടൗൺ ചുറ്റി തൊടുപുഴ റോഡിൽ പ്രവേശിച്ചു. പിന്നീട് സ്ഥാനാർത്ഥി ഷോൺ ജോർജിൻ്റെ നേതൃത്വത്തിൽ തൊടുപുഴ റോഡിലൂടെ കുറിഞ്ഞി വഴി രമപുരത്ത് എത്തി തിരികെ പാലാ കുരിശുപള്ളി കവലയിൽ സമാപിച്ചു.  

നാളെ ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ കൊട്ടികലാശവും ഡിജെയും കുരിശുപള്ളി കവലയിൽ ആരംഭിക്കും, ആറിന് കൊട്ടികലാശം സമാപിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !