പാലാ: മാർ സ്ലീവാ മെഡിസിറ്റിയുടെ സെൻട്രൽ സ്റ്റെറൈൽ സപ്ലൈ ഡിപ്പാർട്ട്മെന്റിന് (സിഎസ്എസ്ഡി) കഹോയുടെ ദേശീയ പുരസ്കാരവും സർട്ടിഫിക്കേഷനും ലഭിച്ചു.ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വലിയ ആരോഗ്യസ്ഥാപനങ്ങളുടെ വിഭാഗത്തിലാണ് മാർ സ്ലീവാ മെഡിസിറ്റി ഒന്നാം സ്ഥാനത്തിന് അർഹമായത്. ദക്ഷിണേന്ത്യയിൽ കേരളത്തിന് ആദ്യമായാണ് മാർ സ്ലീവാ മെഡിസിറ്റിയിലൂടെ ഈ പുരസ്കാരം ലഭിക്കുന്നത്. 200ൽ പരം ആശുപത്രികളുടെ പട്ടികയിൽ നിന്നാണ് മാർ സ്ലീവാ മെഡിസിറ്റി പ്രസ്തുത പുരസ്ക്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്.
 |
| മാർ സ്ലീവാ മെഡിസിറ്റിയുടെ സെൻട്രൽ സ്റ്റെറൈൽ സപ്ലൈ ഡിപ്പാർട്ട്മെന്റിന് ലഭിച്ച കഹോയുടെ ദേശീയ പുരസ്കാരം ചെന്നെയിൽ നടന്ന ചടങ്ങിൽ ഇന്റർനാഷണൽ സൊസൈറ്റി ഫോർ ക്വാളിറ്റി ഇൻ ഹെൽത്ത്കെയർ ബോർഡ് മെംബർ ഡോ.ഷിനു ഉഷിറോയിൽ നിന്നും എച്ച്.ആർ, നഴ്സിംഗ് ആൻഡ് അക്കാദിക് അസോ.ഡയറക്ടർ റവ.ഡോ.ജോസഫ് കരികുളം ഏറ്റുവാങ്ങുന്നു. ചീഫ് നഴ്സിംഗ് ഓഫിസർ ലഫ്.കേണൽ മജല്ല മാത്യു, ചീഫ് ഓപ്പറേറ്റിംഗ് ഓഫിസർ ഡോ.ഗോപിനാഥ് എം, ക്വാളിറ്റി വിഭാഗം സീനിയർ മാനേജർ സിറിയക് ജോർജ്, സി.എസ്.എസ്.ഡി വിഭാഗം സൂപ്പർവൈസർ ലിൻസി ജേക്കബ്, അസി.നഴ്സിംഗ് സൂപ്രണ്ട് ബിനു ലക്ഷ്മൺ തുടങ്ങിയവർ സമീപം. |

അണുബാധ നിയന്ത്രണത്തിലും രോഗി സുരക്ഷ ഉറപ്പാക്കുന്നതിലും നിർണായക പങ്ക് വഹിക്കുന്ന വിഭാഗമാണ് സി.എസ്.എസ്.ഡി. ഉന്നത ഗുണനിലവാരത്തിലുള്ള മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് മാർ സ്ലീവാ മെഡിസിറ്റിയിലെ സി.എസ്.എസ്.ഡി വിഭാഗം പ്രവർത്തിക്കുന്നത്. അന്തർദേശീയ നിലവാരത്തിലുള്ള ഈ പ്രവർത്തന മികവാണ് സി.എസ്.എസ്.ഡി വിഭാഗത്തിനെ പുരസ്കാരത്തിലേക്ക് നയിച്ചതെന്നു മാനേജിംഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ പറഞ്ഞു. കൃത്യമായ പരിശീലനങ്ങൾ, വിദഗ്ധ മാർഗനിർദ്ദേശങ്ങൾ, കർശനമായ ഓഡിറ്റുകൾ, മികച്ച പ്രവർത്തനരീതികൾ നടപ്പാക്കൽ എന്നിവയിലൂടെയാണ് സി.എസ്.എസ്.ഡി വിഭാഗം ഉന്നത ഗുണമേന്മ ഉറപ്പാക്കുന്നത്.
ചെന്നെെയിൽ നടന്ന കഹോകോൺ ഇന്റർനാഷണൽ കോൺഫറൻസിൽ ഇന്റർനാഷണൽ സൊസൈറ്റി ഫോർ ക്വാളിറ്റി ഇൻ ഹെൽത്ത്കെയർ (ISQ ua) ബോർഡ് മെംബർ ഡോ.ഷിനു ഉഷിറോയിൽ നിന്നും മാർ സ്ലീവാ മെഡിസിറ്റി എച്ച്.ആർ, നഴ്സിംഗ് ആൻഡ് അക്കാദിക് അസോ.ഡയറക്ടർ റവ.ഡോ.ജോസഫ് കരികുളം ദേശീയ പുരസ്ക്കാരം ഏറ്റുവാങ്ങി.
ആശുപത്രി ചീഫ് നഴ്സിംഗ് ഓഫിസർ ലഫ്.കേണൽ മജല്ല മാത്യു, ചീഫ് ഓപ്പറേറ്റിംഗ് ഓഫിസർ ഡോ.ഗോപിനാഥ് എം, ക്വാളിറ്റി വിഭാഗം സീനിയർ മാനേജർ സിറിയക് ജോർജ്, സി.എസ്.എസ്.ഡി വിഭാഗം സൂപ്പർവൈസർ ലിൻസി ജേക്കബ്, അസി.നഴ്സിംഗ് സൂപ്രണ്ട് ബിനു ലക്ഷ്മൺ എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.